ഓടുന്ന ബസുകൾ 1600ൽ താഴെ; കണക്കുകൾ പെരുപ്പിച്ച് സർക്കാർ

തിരുവനന്തപുരം
: ഇന്ദിരാ ഗ്യാരന്റിയുടെ ഭാഗമായി യുഡിഎഫ് പ്രഖ്യാപിച്ച സ്ത്രീകൾക്കുള്ള സൗജന്യയാത്രാ സൗകര്യം ലഭിക്കുന്നത് 1600ൽ താഴെ ഓർഡിനറി ബസുകളിൽ മാത്രം. 2500 ഓളം ഓർഡിനറി ബസുകളുണ്ടെന്ന് കെഎസ്ആർടിസി അവകാശപ്പെടുന്നുണ്ടെങ്കിലും ഇതിൽ 500 എണ്ണം കട്ടപ്പുറത്താണ്. 400 ബസ് ടിക്കറ്റ് നിരക്ക് ഉയർന്ന സിറ്റി ഫാസ്റ്റ്, അന്തർ ജില്ല സർവീസുകളായും ഓടുന്നു.
ഓർഡിനറി ബസിൽ മിനിമം ടിക്കറ്റ് നിരക്ക് 10 രൂപയാണെങ്കിൽ സിറ്റി ഫാസ്റ്റിൽ 12 രൂപയാണ്.
സ്വാഭാവികമായും ഈ ബസുകളിൽ സൗജന്യയാത്ര ഇളവ് ലഭിക്കില്ല. എന്നാൽ ഓർഡിനറി ബസുകളുടെ എണ്ണത്തിൽ സിറ്റി ഫാസ്റ്റ് സർവീസുകളുടെ എണ്ണംകൂടി ചേർത്ത് പെരുപ്പിച്ച് കാണിക്കുകKSRTCയാണ് യുഡിഎഫ് സർക്കാർ. വരുമാനം വർധിപ്പിക്കാനാണ് കെഎസ്ആർടിസി ഓർഡിനറി ബസുകളെ സിറ്റി ഫാസ്റ്റാക്കിയത്.
തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ ഓർഡിനറി, സിറ്റി ഫാസ്റ്റ് ബസുള്ളത്. 722 എണ്ണം. ഇതിൽ 200ലേറെ സിറ്റി ഫാസ്റ്റ് ബസുകളാണ്. ഒരു ഓർഡിനറി ബസ് ദിവസം രണ്ടിലധികം സർവീസുകൾ നടത്തുന്നുണ്ട്.
വടക്കൻ ജില്ലകളിൽ കെഎസ്ആർടിസി ബസുകളുടെ എണ്ണം തീരെ കുറവായതിനാൽ സൗജന്യ ബസ് യാത്രയുടെ നേട്ടം മലബാർ മേഖലകളിലുള്ളവർക്ക് നാമമാത്രമായേ ലഭിക്കൂ.









0 comments