കെ സ്മാർട്ട്: 31 മുതൽ ഏപ്രിൽ 5 വരെ സേവനങ്ങൾ തടസ്സപ്പെടും

തിരുവനന്തപുരം : കെ സ്മാർട്ടിന്റെ സേവനങ്ങൾ സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 31 മുതൽ ഏപ്രിൽ അഞ്ചുവരെ സേവനങ്ങൾ തടസ്സപ്പെടും. ഏപ്രിൽ ഒന്നുമുതൽ ഒമ്പതുവരെ ഉദ്യോഗസ്ഥതലത്തിലും സോഫ്‌റ്റ്‌വെയറുകൾ പ്രവർത്തിക്കില്ല. കെ സ്മാർട്ട് വിന്യാസത്തിനും നടത്തിപ്പിനുമുള്ള ക്രമീകരണങ്ങൾ ഒരുക്കേണ്ടതിനാലാണിത്.
2024 ജനുവരി ഒന്നുമുതലാണ് സംസ്ഥാനത്തെ നഗരസഭകളിൽ ആദ്യഘട്ടമായി കെ സ്മാർട്ട് വിന്യസിച്ചത്. ത്രിതലപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇപ്പോൾ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, കരകുളം പഞ്ചായത്ത് എന്നിവിടങ്ങളിൽ ട്രയൽ റൺ നടക്കുകയാണ്. മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും കെ സ്‌മാർട്ട് എത്തുന്നതോടെ സേവന വിതരണത്തിലും വ്യവസായ സൗഹൃദ മേഖലയിലും വൻ കുതിപ്പാകും ഉണ്ടാകുക.








0 comments