print edition ഡൽഹി പൊലീസ് നടപടി ജനാധിപത്യവിരുദ്ധം; കെഎസ്‌കെടിയു

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് കമീഷന്റെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ പ്രതിഷേധിച്ച ഇടതുപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്ത ഡൽഹി പൊലീസ് നടപടിയിൽ പ്രതിഷേധിക്കണമെന്ന് കർഷക തൊഴിലാളി യൂണിയൻ. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ ബി വി രാഘവുലു, ആർ അരുൺകുമാർ, മുതിർന്ന നേതാക്കളായ ബൃന്ദ കാരാട്ട്, സുഭാഷിണി അലി, കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി വി ശിവദാസൻ എംപി എന്നിവർ ഉൾപ്പെടെയുള്ള നേതാക്കളെയാണ് അറസ്റ്റ് ചെയ്‌തത്. പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ ഭരണഘടനാപരമായ അവകാശത്തെയും പ്രതിപക്ഷശബ്ദങ്ങളെയും പൊലീസ്‌രാജ് കൊണ്ട് ഇല്ലാതാക്കാമെന്നാണ് കേന്ദ്ര ഭരണാധികാരികൾ ധരിക്കുന്നത്. ഇത്തരം കടന്നാക്രമണത്തിനെതിരെ എല്ലാ ജനാധിപത്യവിശ്വാസികളും ഒറ്റക്കെട്ടായി രംഗത്തുവരണമെന്ന് കെഎസ്‌കെടിയു സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പനും ജനറൽ സെക്രട്ടറി എൻ ചന്ദ്രനും പ്രസ്താവനയിൽ അഭ്യർഥിച്ചു.









0 comments