ad
Deshabhimani

ചരിത്ര നേട്ടവുമായി കെഎസ്ഐഇ ; 8.10 കോടി ലാഭം

ksie
വെബ് ഡെസ്ക്

Published on Apr 16, 2025, 03:45 AM | 1 min read


തിരുവനന്തപുരം : വിറ്റുവരവിൽ ചരിത്ര നേട്ടംകൊയ്ത് സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ് (കെഎസ്ഐഇ). വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥാപനം 2024-25 സാമ്പത്തിക വർഷം 74.80 കോടിയുടെ റെക്കോഡ് വിറ്റുവരവാണുണ്ടാക്കിയത്. ഇതിലൂടെ 8.10 കോടിയുടെ ലാഭവുമുണ്ടാക്കി. വിറ്റുവരവിന്റെ 25 ശതമാനം സേവന മേഖലയിലും 22 ശതമാനം ഉല്പാദന മേഖലയിലുമാണ്‌. എയർ കാർഗോ വിഭാഗമാണ് പ്രധാനനേട്ടം കൊയ്തത്.


തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ട്രിവാൻഡ്രം എയർ കാർഗോ ടെർമിനൽ, കരിപ്പൂരിലെ കാലിക്കറ്റ് എയർ കാർഗോ കോംപ്ലക്‌സ് എന്നിവവഴിയുള്ള കയറ്റുമതിയിൽ 20 ശതമനാനം വർധവുണ്ടായി. യൂറോപ്യൻ രാജ്യങ്ങളിലേക്കും മറ്റ് വിദേശ രാജ്യങ്ങളിലേക്കും കയറ്റുമതിക്കുള്ള ആർഎ3 സ്റ്റാറ്റസ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ (ബിസിഎഎസ്) പരിഗണനയിലാണ്. ഇത് ലഭിച്ചാൽ കൂടുതൽപേർക്ക്‌ തൊഴിൽ നൽകാനാകുമെന്നും ചെയർമാൻ അഡ്വ.പീലിപ്പോസ് തോമസ്, മാനേജിങ് ഡയറക്ടർ ബി ശ്രീകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


കേരള സാൻഡൽ 
വിദേശത്തേക്ക്

കെഎസ്ഐഇയുടെ കീഴിലുള്ള കേരള സോപ്പ്സ് നിർമിക്കുന്ന കേരള സാൻഡൽ സോപ്പ് യുഎഇ, സൗദി അറേബ്യ, ഇറാഖ് അടക്കമുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്‌ത്‌ തുടങ്ങി. ടോയ്‌ലറ്റ് ക്ലീനറും ഫ്ലോർ ക്ലീനറും വിപണിയിലുണ്ട്. രണ്ട് തരം ബോഡി വാഷ് നിർമിക്കുന്നുണ്ട്‌.


കേരള സ്‌റ്റേറ്റ്‌ 
എന്റർപ്രൈസസ്‌ 
ലിമിറ്റഡ്‌(കെഎസ്‌ഐഇ)

കാർഗോ രംഗത്ത്‌ 46വർഷത്തെ സേവന പാരമ്പര്യമുള്ള പൊതുമേഖലാ സ്ഥാപനമാണ്‌ കേരള സ്‌റ്റേറ്റ്‌ എന്റർപ്രൈസസ്‌ ലിമിറ്റഡ്‌(കെഎസ്‌ഐഇ). എല്ലാ കയറ്റുമതി, ഇറക്കുമതി പ്രവർത്തനങ്ങളും ഒരു മേൽക്കൂരയ്ക്ക് കീഴിൽ കൊണ്ടുവരികയാണ്‌ സ്ഥാപനത്തിന്റെ ഉദ്ദേശം.


കേരളത്തിൽ എയർ കാർഗോ കോംപ്ലക്സുകൾ സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള ഓപ്പറേറ്റിങ്‌ ഏജൻസിയായി കേരള സർക്കാർ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിനെ നിയമിക്കുകയായിരുന്നു. തിരുവനന്തപുരം, കോഴിക്കോട്‌ വിമാനത്താവളങ്ങളിലെ എയർ കാർഗോ കോംപ്ലക്‌സുകളുടെ പ്രവർത്തനത്തിന് പുറമേ, ഉപഭോക്തൃ വസ്തുക്കൾ മുതൽ വ്യാവസായിക ഉൽപ്പന്നങ്ങൾ വരെയുള്ള വ്യാപാര, വിപണന പ്രവർത്തനങ്ങളിലും കെ‌എസ്‌ഐ‌ഇ ഏർപ്പെട്ടിട്ടുണ്ട്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home