Deshabhimani

print edition കൊല്ലത്തെ അന്യായ സസ്‌പെൻഷൻ നടപടി; വൈദ്യുതിഭവനുമുന്നിൽ ധർണ മൂന്നാംദിനത്തിലേക്ക്‌

prathisedham

വൈദ്യുതിഭവനുമുന്നിൽ ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ തുടരുന്ന അനിശ്ചിതകാലസമരത്തിന്റെ രണ്ടാംദിനം ധർണ കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 18, 2026, 01:30 AM | 1 min read

തിരുവനന്തപുരം : കൊല്ലം ജില്ലയിലെ കെഎസ്‌ഇബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളെ അന്യായമായി സസ്‌പെൻഡ്‌ ചെയ്‌ത നടപടിക്കെതിരെ തിരുവനന്തപുരം വൈദ്യുതിഭവനുമുന്നിൽ അനിശ്ചിതകാല ധർണ മൂന്നാംദിവസത്തിലേക്ക്‌.


അനി ഉമ്മൻ മാത്യു, കിഷോർ കുമാർ, ആശാദേവി എന്നിവരെ കൊല്ലം ഡെപ്യൂട്ടി ചീഫ് എൻജിനിയർ സസ്‌പെൻഡ്‌ ചെയ്‌ത നടപടി പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ സമരം.


ഇലക്‌ട്രിസിറ്റി എംപ്ലോയീസ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യയുടെ നേതൃത്വത്തിൽ തുടരുന്ന ധർണയുടെ രണ്ടാംദിവസം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ എസ്‌ ഉണ്ണിക്കൃഷ്ണൻ നായർ അധ്യക്ഷനായി.


ജനറൽ സെക്രട്ടറി പ്രദീപ് ശ്രീധരൻ, ട്രഷറർ എ എച്ച്‌ സജു, കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്‌ സനൽ കുമാർ, ജസീല ബീവി, അജയകുമാർ, ഷെഫീഖ്, കിഷോർ കുമാർ, ജോർജ് വർഗീസ്, കെ സനൽകുമാർ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home