വൈദ്യുതി മന്ത്രി പങ്കെടുത്ത പരിപാടിയിൽ കറണ്ട് പോയതിന് കെഎസ്ഇബി സബ് എഞ്ചിനീയർക്ക് സസ്പെൻഷൻ

കണ്ണൂർ: വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിയിൽ കറണ്ട് പോയതിനു പിന്നാലെ കെഎസ്എഇബി സബ് എഞ്ചിനീയറെ സസ്പെൻഡ് ചെയ്തു. കണ്ണൂർ എംഎൽഎ ടി ഒ മോഹനൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കെഎസ്ഇബി കണ്ണൂർ സെക്ഷൻ സബ് എഞ്ചിനീയർ പി വി സതീഷ് ബാബുവിനെതിരെയാണ് നടപടി സ്വീകരിച്ചത്.
കറണ്ട് പോയതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് എംഎൽഎയുടെ പരാതി. സർക്കാരിന്റെ പരിപാടികൾ മനഃപൂർവം അലങ്കോലപ്പെടുത്തുന്നതിനു വേണ്ടി പലയിടങ്ങളിലും ശ്രമം നടത്തുന്നുണ്ടെന്നും എംഎൽഎ ആരോപിക്കുന്നു.

കേരള സഹകരണ റിസ്‌ക് ഫണ്ട് ധനസഹായ വിതരണ പരിപാടിക്കിടെയാണ് വൈദ്യുതി തടസം നേരിട്ടത്. വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വേദിയില്‍ എത്തി കസേരയിൽ ഇരുന്നതിനു തൊട്ടുപിന്നാലെയാണ് കറണ്ട് പോയത്. ഏറെ നേരം വൈദ്യുതി പ്രതിസന്ധി നേരിട്ടു.
വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് മൈക്കില്ലാതെയാണ് ചടങ്ങില്‍ സ്വാഗത പ്രസംഗം നടത്തിയത്. പിന്നീട് ജനറേറ്റര്‍ എത്തിച്ച് പരിപാടി തുടരുകയായിരുന്നു. നേരത്തെ കൊച്ചിയില്‍ കെഎസ്ഇബി ഓഫീസേഴ്സ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ മന്ത്രി സംസാരിക്കവെ സമാന സംഭവം നടന്നിരുന്നു. അന്ന് വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് പ്രസംഗം പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നിരുന്നു.









0 comments