കെഎസ്‌ഇബി സ്വകാര്യവൽക്കരണനീക്കം; ലക്ഷ്യമിടുന്നത് ഓഹരി വിൽപ്പന

തിരുവനന്തപുരം : പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിൽക്കണമെന്ന യുഡിഎഫ് സർക്കാർ ധവളപത്രത്തിലെ നിലപാട് പ്രഖ്യാപനത്തിനുപിന്നാലെ കെഎസ്‌ഇബിയുടെ ഓഹരികൾ വിറ്റഴിക്കാനുള്ള കേന്ദ്രനിർദേശം പൂർണ സ്വകാര്യവൽക്കരണം ലക്ഷ്യമിട്ട്. കെഎസ്‌ഇബിയെ സ്വകാര്യവൽക്കരിക്കാനുള്ള ഇൗ നീക്കം മോദി സർക്കാർ രാജ്യവ്യാപകമായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ്. ഐപിഒ (ആദ്യമായി ഓഹരികൾ വിറ്റഴിക്കുന്ന) നടപടിക്കാവും ശ്രമം.
യുപിയടക്കം വിവിധ സംസ്ഥാനങ്ങളിൽ സ്വകാര്യവൽക്കരണത്തിനെതിരെ പ്രതിഷേധം അലയടിക്കുമ്പോഴാണ് കേരളം ലക്ഷ്യമിടുന്നത്. കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢിലെ വൈദ്യുതിവകുപ്പിനെ കൊൽക്കത്ത ആസ്ഥാനമായ ഇഇഡിഎൽ എന്ന സ്വകാര്യ കന്പനിക്ക് കൈമാറിയിരുന്നു. വർഷം 250 കോടി രൂപയോളം ലാഭം നേടിയിരുന്ന വകുപ്പിനെ 174.63 കോടി രൂപയ്‌ക്കാണ് കൈമാറിയത്.










0 comments