Deshabhimani

print edition വിഇഎച്ച്‌ ഗ്ലോബൽ വൈദ്യുതി കരാർ: മറുപടിയിൽ ക്രമക്കേട്‌ വ്യക്തം

KSEB
avatar
പി ആർ ചന്തു കിരൺ

Published on Nov 21, 2026, 01:29 AM | 1 min read

തിരുവനന്തപുരം: അടിമുടി നിയമലംഘനവും വൻനഷ്‌ടവുമാണ്‌ മുഖ്യമന്ത്രി വി ഡി സതീശന്റെ ഒത്താശയിൽ നടപ്പാക്കിയ വിഇഎച്ച്‌ ഗ്ലോബലുമായുള്ള വൈദ്യുതി കരാറെന്ന്‌ സമ്മതിക്കുന്നതാണ്‌ കെഎസ്‌ഇബിയുടെ മറുപടി. അനുമതി തേടിയുള്ള ഹർജിയിൽ റെഗുലേറ്ററി കമീഷൻ ഉന്നയിച്ച 15 ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ്‌ ഇടപാട്‌ നിയമാനുസൃതമല്ലെന്ന്‌ വ്യക്തമാകുന്നത്‌.


11 രൂപ നിശ്‌ചയിച്ച കരാറിൽ 1.55 രൂപ പ്രസരണ നിരക്കടക്കം യൂണിറ്റിന്‌ 12.55 രൂപയായി. ഉപയോക്താക്കളിലേക്ക്‌ എത്തിക്കാനുള്ള ചെലവടക്കം യൂണിറ്റിന്‌ 13.79 രൂപയാണ്‌ നിരക്ക്‌. 200 മെഗാവാട്ട്‌ പ്രതീക്ഷിച്ചെങ്കിലും ആകെ കിട്ടിയ 5.968 ദശലക്ഷം യൂണിറ്റിനായി 7.48 കോടി രൂപ ചെലവിട്ടു. കമീഷൻ അംഗീകാരമില്ലാത്ത ഇടപാടിലെ അധികബാധ്യത സർചാർജായി ഉപയോക്താക്കളുടെ തലയിലാകുമെന്നും കെഎസ്‌ഇബിയുടെ മറുപടിയിൽ വ്യക്തം.


മൂന്ന്‌ ദിവസംകൊണ്ട്‌ മുഖ്യമന്ത്രിയടക്കം ഫയൽകണ്ട്‌ പച്ചക്കൊടി കാട്ടിയതോടെ സെപ്‌തംബർ 23നാണ്‌ ഒക്‌ടോബർ 31 വരെ വൈദ്യുതി വാങ്ങിയ കരാർ ഒപ്പിട്ടത്‌. കാറ്റിൽനിന്നുള്ള വൈദ്യുതിക്ക്‌ സോളാർ എനർജി കോർപറേഷൻ ഓഫ്‌ ഇന്ത്യയുടെ അടിസ്ഥാന വില 3.81 രൂപ മാത്രമായിരിക്കെയാണ്‌ അമിതവിലയിൽ കരാറൊപ്പിട്ടത്‌. അടിയന്തരസാഹചര്യത്തിലാണ്‌ മുൻകൂർ അനുമതിയില്ലാതെ വാങ്ങിയതെന്ന വാദം സാധൂകരിക്കാനാകുന്നില്ല.


20 മുതൽ 60 മെഗാവാട്ട് വരെ മാത്രമാണ്‌ പല ദിവസങ്ങളിലും വൈദ്യുതി കിട്ടിയത്‌. ആ ദിവസങ്ങളിൽ ലോഡ്‌ഷെഡ്‌ഡിങ്‌ ഉണ്ടായിരുന്നില്ല. തുക നിശ്ചയിച്ചത്‌ ഉഭയകക്ഷി ചർച്ചയിലാണെന്നത്‌ വൈദ്യുതി നിയമത്തിന്‌ വിരുദ്ധമാണ്‌. വിഇഎച്ച്‌ വൈദ്യുതി സംഘടിപ്പിക്കുന്നത്‌ എവിടെനിന്നൊക്കെയാണെന്ന്‌ അറിയാമെങ്കിലും ആ സ്ഥാപനങ്ങളുടെ അംഗീകൃത താരിഫ്‌ എത്രയെന്ന്‌ അറിയില്ല. അതായത്‌ വാങ്ങിയ വൈദ്യുതിക്ക്‌ നൽകിയ വിലയുടെ ആധികാരികതപോലും പരിശോധിച്ചില്ല. മുൻകൂർ അനുമതിയില്ലാത്ത കരാറിന്റെ വിവരം 15 ദിവസത്തിനുള്ളിൽ കമീഷനെ അറിയിക്കണമെന്ന വ്യവസ്ഥ പാലിക്കാത്തതിൽ കെഎസ്‌ഇബി ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്‌. അവ്യക്തവും അപൂർണവുമായ മറുപടിയിൽ കമീഷൻ കൂടുതൽ വ്യക്തത തേടിയേക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home