Deshabhimani

print edition കൊള്ളവിലയ്‌ക്ക്‌ വൈദ്യുതി വാങ്ങുന്നു; അധികച്ചെലവ് പൊതുജനത്തിന്റെ ബാധ്യത

vdms sunny joseph kseb
avatar
സ്വന്തം ലേഖകൻ

Published on Oct 05, 2026, 02:16 AM | 1 min read

തിരുവനന്തപുരം: ​ആസൂത്രണം നടത്താതെ അനങ്ങാതിരുന്ന്‌ ലോഡ്‌ഷെഡിങ്‌ വിളിച്ചുവരുത്തിയ സർക്കാർ, പ്രതിസന്ധി മറികടക്കാൻ കൊള്ളവിലയ്‌ക്ക്‌ വൈദ്യുതി വാങ്ങുന്നു. കോൺഗ്രസ്‌ ഭരിക്കുന്ന ഹിമാചൽ പ്രദേശിൽനിന്ന് യൂണിറ്റിന് 14.5 രൂപയ്‌ക്കും അദാനി പവറിൽനിന്ന്‌ 11 രൂപയ്‌ക്കുമാണ്‌ വാങ്ങുന്നത്‌. യൂണിറ്റിന്‌ പരമാവധി 10 രൂപ വരെ നൽകി വാങ്ങാനാണ്‌ കെഎസ്ഇബിക്ക് വൈദ്യുതി റെഗുലേറ്ററി കമീഷന്റെ അനുമതിയുള്ളത്‌.


കമീഷന്റെ അനുമതി തേടാതെയാണ്‌ ഇ‍ൗ ദുരൂഹ ഇടപാട്‌. പ്രതിസന്ധി മറയാക്കി അഴിമതി നടത്താനാണ്‌ സ്വകാര്യ കന്പനികളിൽനിന്നടക്കം ഉയർന്ന വിലയ്‌ക്കുള്ള ഇടപാട്‌. കെഎസ്‌ഇബിക്കുണ്ടായ അധികച്ചെലവ്‌ ബില്ലിൽ പ്രതിഫലിക്കുന്നതോടെ ഉപയോക്താക്കളിൽ ഭീമമായ സാന്പത്തിക ബാധ്യതയുണ്ടാകും.


ഉപയോഗത്തിൽ കുതിപ്പുണ്ടായാൽ വൈദ്യുതി നിയന്ത്രണം കടുപ്പിക്കേണ്ടിയും വരും. ഹിമാചൽ പവർ കോർപ്പറേഷനിൽനിന്ന് പകലും രാത്രിയുമായി 800 മെഗാവാട്ടും. യൂണിറ്റിന്‌ 12.5 രൂപയ്‌ക്ക്‌ നൽകിയാൽ കൂടുതൽ കാലത്തേക്ക് വൈദ്യുതി വാങ്ങാമെന്ന്‌ കെഎസ്‌ഇബി ഹിമാചലിന്‌ ഉറപ്പുനൽകിയതായാണ് വിവരം. അദാനി പവറിൽനിന്ന്‌ 200 മെഗാവാട്ടാണ്‌ വാങ്ങുന്നത്‌. പവർ എക്‌സ്‌ചേഞ്ചിൽനിന്ന് വൈദ്യുതി വാങ്ങാൻ വർഷം ശരാശരി 600 കോടി ചെലവിടുമ്പോൾ മൂന്നുമാസത്തിനിടെ 1500 കോടി രൂപ ചെലവായതായി കെഎസ്‌ഇബി ചെയർമാൻ എം ജി രാജമാണിക്യം പറഞ്ഞിരുന്നു. ഇതിനുപുറമെയാണ്‌ തുടർന്നും അധികവില നൽകി വാങ്ങുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home