ad
Deshabhimani

കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണി; വടക്കൻ കേരളത്തിൽ ഏഴ് ദിവസം ഭാഗിക വൈദ്യുതി നിയന്ത്രണം

KSEB
വെബ് ഡെസ്ക്

Published on May 12, 2026, 05:14 PM | 1 min read

കോഴിക്കോട്: വടക്കൻ കേരളത്തിലെ നാല് ജില്ലകളിൽ ഇന്നുമുതൽ ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് വരും ദിവസങ്ങളിൽ വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുള്ളതെന്ന് കെഎസ്ഇബി അറിയിച്ചു.


പവർഗ്രിഡ് കോർപ്പറേഷന്റെ കോഴിക്കോട്ടെ 400 കെവി സബ്സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാലാണ് നിയന്ത്രണം. സബ്സ്റ്റേഷനിലെ 220 കെവി ബുഷിംഗിൽ സംഭവിച്ച തകരാർ പരിഹരിക്കുന്നതിനായുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.


ഇന്നുമുതൽ ഏഴ് ദിവസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കാലവർഷം എത്തുന്നതിന് മുൻപ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയില്ലെങ്കിൽ വരും മാസങ്ങളിൽ വലിയ രീതിയിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണമാകുമെന്നതിനാലാണ് യുദ്ധകാലാടിസ്ഥാനത്തിൽ പണികൾ ആരംഭിച്ചത്.


വൈദ്യുതി തടസ്സം നേരിടുന്നതിൽ കെഎസ്ഇബി ഖേദം പ്രകടിപ്പിച്ചു. ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. തകരാർ എത്രയും വേഗം പരിഹരിച്ച് വൈദ്യുതി വിതരണം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home