എപ്പോൾ കറന്റ് പോകുമെന്ന് പറയാനാകാതെ കെഎസ്ഇബി

തിരുവനന്തപുരം: ഇതുപോലൊരു കറന്റ് കട്ട് കേരളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് വിദഗ്ധർ. എപ്പോൾ കറന്റ് പോകുമെന്നോ എത്ര സമയം അത് നീണ്ടുനിൽക്കുമെന്നോ നാട് ഭരിക്കുന്ന സർക്കാരിന് പോലും അറിയാത്ത അവസ്ഥയാണ് കേരളത്തിൽ നിലനിൽക്കുന്നതെന്നുമുള്ള ശക്തമായ വിമർശനമാണ് ഉയരുന്നത്. വെെദ്യുതി എപ്പോൾ കട്ടാകുമെന്ന കൃത്യമായ സമയം പോലും ജനങ്ങളെ അറിയിക്കാൻ കഴിkseb, power cut യാത്ത വിധത്തിൽ വെെദ്യുതി വകുപ്പ് അമ്പേ പരാജയപ്പെട്ട. പീക്ക് ടെെമിൽ കറന്റ് പോകുമെന്ന് പറഞ്ഞിരുന്നെങ്കിലും കൃത്യമായ ഒരു സമയം പറയാൻ സർക്കാരിനായിരുന്നില്ല. അതിനാൽ തന്നെ ഓണപ്പരീക്ഷകൾ പോലുള്ള ദിവസങ്ങൾ അടുക്കവെ രക്ഷിതാക്കളും കൂട്ടികളും വലിയ ആശങ്കയിലാണ്
കറന്റ് കട്ട് കുറച്ച് നേരത്തെ തന്നെ അറിയിച്ചിരുന്നെങ്കിലെന്ന് ജനം അഭ്യർഥിക്കുന്നു.എന്നാൽ, വെെദ്യുതി കട്ടാക്കണം എന്ന വിവരം അരമണിക്കൂർ മുമ്പ് മാത്രമാണ് വെെദ്യുതി വകുപ്പിനെ തന്നെ അറിയിക്കുന്നത് എന്ന വിരോധാഭാസവും നിലനിൽക്കുന്നു. തുടരുകയാണ്. അതിനാൽ തന്നെ സമയം നേരത്തെ തന്നെ അറിയിക്കാൻ കഴിയില്ലെന്ന് കെഎസ്ഇബി തന്നെ സമ്മതിക്കുകയാണ്. വോട്ട് ചെയ്ത് അധികാരത്തിൽ കൊണ്ടുവന്ന ജനങ്ങളെ അധിക്ഷേപിക്കുന്ന നിലപാടാണ് സതീശൻ സർക്കാർ സ്വീകരിക്കുന്നത് എന്ന വിമർശനം തുടരുകയാണ്.
'രാത്രി മുഴുവൻ പവർകട്ടാ, ഏഴുമണിക്കും ഒമ്പ് മണിക്കുമൊക്കെ പവർകട്ടുണ്ട്, എല്ലാവരും ജയിപ്പിച്ചില്ലെ , ഇനി അങ്ങനെ തന്നെ ആകട്ടെ '-എന്നായിരുന്നു ഒരാൾ അമർഷത്തോടെ പ്രതികരിച്ചത്.
വ്യാപാര മേഖലയിലും വലിയ തിരിച്ചടിയുണ്ടായിരിക്കുന്നു. കുറെ കൂടി ചിന്തിച്ച് തീരുമാനമെടുക്കേണ്ടിയിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി അടുത്ത ദിവസം തന്നെ സർക്കാരുമായി ചർച്ച നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. വൈദ്യുതിവാങ്ങൽ ഉൾപ്പെടെ ജൂൺ മാസത്തേക്ക് ആവശ്യമായ ക്രമീകരണം നടത്തേണ്ട സമയത്ത് തമ്മിലടിയും കോലംകത്തിക്കലുമായി സമയം കളയുകായിരുന്നു യുഡിഎഫ്..പിന്നെ എല്ലാ പഴിയും കാലാവസ്ഥയ്ക്കും മുൻ സർക്കാരിനും.
കാലവർഷത്തിൽ ഇത്തവണ ചാഞ്ചാട്ടമുണ്ടാകുമെന്ന് മെയ് ആദ്യംതന്നെ മുന്നറിയിപ്പുണ്ടായിരുന്നു. ഇൗ സാഹചര്യം കണക്കിലെടുത്ത് യുദ്ധകാലവേഗത്തിൽ വേണ്ട ക്രമീകരണം നടത്തുന്നതിൽ യുഡിഎഫ് സർക്കാർ ആദ്യനാളുകളിൽത്തന്നെ പരാജയപ്പെട്ടു. വൈദ്യുതി ബോർഡിനും ജാഗ്രതക്കുറവുണ്ടായി. ജൂൺ പകുതിയോടെയാണ് പ്രശ്‌നത്തിന്റെ തീവ്രത സർക്കാരിന് തിരിച്ചറിയാനായത്. ഇതാണ് കർക്കടകത്തിന്റെ തുടക്കത്തിലും കേരളത്തെ ഇരുട്ടിലാക്കുന്നത്.











0 comments