വഖഫ് ബോർഡ് പുനഃസംഘടന: ഹൈക്കോടതിയിൽ നൽകിയ പ്രസ്താവനയ്ക്കെതിരെ പി രാജീവ്

തിരുവനന്തപുരം: വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ സർക്കാർ നൽകിയ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി പി രാജീവ്. വഖഫ് നിയമത്തിലെ 14-ാം വകുപ്പ് കർശനമായി പാലിച്ചുകൊണ്ട് ബോർഡ് പുനഃസംഘടിപ്പിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്, ഈ വിഷയത്തിൽ സുപ്രീംകോടതിയിൽ നേരത്തെ എൽഡിഎഫ് സർക്കാർ സ്വീകരിച്ച നിലപാടിനെ തകർക്കുന്നതാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
വഖഫ് നിയമത്തിലെ 14-ാം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്നും മതവിശ്വാസത്തിന് എതിരാണെന്നും എൽഡിഎഫ് സർക്കാർ സുപ്രീംകോടതിയിൽ ശക്തമായി വാദിച്ചിരുന്നു. വഖഫ് ബോർഡിൽ മുസ്ലിം ഇതര അംഗങ്ങളെ ഉൾപ്പെടുത്തുന്നത് സമുദായത്തിന്റെ മതപരമായ കാര്യങ്ങളിൽ ഇടപെടുന്നതിന് തുല്യമാണെന്നും, ഇത് ഭരണഘടനയുടെ 14, 25, 26 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും അന്നത്തെ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ഇപ്പോൾ ബിജെപി നേതാവിന്റെ ആവശ്യത്തെ പൂർണ്ണമായും അംഗീകരിച്ചുകൊണ്ട്, 14-ാം വകുപ്പ് പ്രകാരം ബോർഡ് പുനഃസംഘടിപ്പിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ സമ്മതിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
സുപ്രീംകോടതിയിൽ വഖഫ് നിയമത്തിനെതിരെയുള്ള കേസ്സിൽ കക്ഷി ചേരുന്നതിനായി കേരളം നൽകിയ അപേക്ഷയെ ഫലത്തിൽ റദ്ദാക്കുന്നതാണ് ഹൈക്കോടതിയിൽ നൽകിയ സ്‌റ്റേറ്റ്മെൻ്റും അതിനെ അടിസ്ഥാനപ്പെടുത്തി പുറപ്പെടുവിച്ച ഉത്തരവും. ഇനി വഖഫ് നിയമത്തിനെതിരെയുള്ള കേസ്സ് സുപ്രീംകോടതി പരിഗണിക്കുമ്പോൾ എതിർ വാദംഉയർത്താൻ കേരളത്തിനു കഴിയില്ലെന്ന് ചുരുക്കം.
സെഷൻ 14 ഭരണഘടനവിരുദ്ധവും മതവിശ്വാസത്തിന് എതിരുമാണെന്നും ശക്തമായി കേരളം ഉന്നയിച്ചിരുന്നു. എന്നുമാത്രമല്ല ഇതുപ്രകാരം വഖഫ് ബോർഡ് രൂപീകരിച്ചാൽ വേണമെങ്കിൽ മുസ്ലിം അംഗസംഖ്യ ന്യൂനപക്ഷമാകാമെന്ന അപകടവും ഉയർത്തി. “12. As per the Waqf Act, Waqf Board is statutory/supervisoryauthority having wide powers under Section 32 of the Act.Apart from property management, Waqf Boards aredealing with matters relating to administration of waqfproperties and waqf of Muslim minority connected withreligious affairs and therefore, only Muslims shall be themembers of the Waqf Board to oversee and manage their10 religious endowments and properties specific to thatcommunity.
There is no rational behind inclusion of non-Muslim members in the Waqf Boards and there is stronglegal contention that such inclusion of non-Muslimsviolates Articles 14, 25 & 26 of the Constitution of India.As per the amended section 14 of the Act, members fromMuslim community will be a minority in the Board. Exceptthe four members under clause (c) of sub-section (1) ofSection 14, all the seven members can be non-Muslimsand it is left to the State Government to nominatemembers of their choice in the Waqf Board.
ഇത്രയും ശക്തമായ നിലപാടാണ് കേരളം എൽഡി എഫ് ഭരണത്തിൽ സ്വീകരിച്ചത്. ഈ കേസ് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് അതേ 14-വകുപ്പ് പൂർണ്ണമായും അനുസരിച്ച് വഖഫ് ബോർഡ് പുന :സംഘടിപ്പിക്കുമെന്ന് ബിജെപി നേതാവിൻ്റെ ആവശ്യത്തെ പൂർണ്ണമായും അംഗികരിച്ച് നിലപാട് ഹൈക്കൊടതിയിൽസ് സ്വീകരിച്ചു. 4 Taking note of all the above facts and infirmities, the Government is prepared to reconstitute the Board strictly in compliance with the mandate of Section 14 of the Unified Waqf Management, Empowerment, Efficiency and Development Act, 1995. ഇത്രയും പ്രകടമായി വഖഫ് ഭേദഗതിയെ പിന്തുണച്ച ബിജെപി സംസ്ഥാന സർക്കാരു പോലും രാജ്യത്ത് ഉണ്ടാകില്ല. ഈ വാദം കൂടി അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
“The2nd respondent has submitted that there is a requirement to reconstitute the Board in strict compliance with the mandate of Section 14 of the United Waqf Management, Empowerment, Efficiency and Development Act, 1995 (the Act of 1995).”
ഇതോടുകൂടി 14-ാ വകുപ്പ് സംബന്ധിച്ച സുപ്രീകോടതിയിലെ കേരളത്തിൻ്റെ നിലപാട് nulify ചെയ്യപ്പെട്ടു. കെസി വേണുഗോപാലിൻ്റെ സംശയം ഇതോടുകൂടി മാറിയിട്ടുണ്ടാകും. കേരളത്തിൽ അധികാരത്തിലുള്ളത് ബിജെപി സർക്കാർ തന്നെ.
മുസ്ലിംലിഗാണ് വകുപ്പ് ഭരിക്കുന്നത്. മുസ്ലിം വിഭാഗത്തിൽപ്പെട്ടവർ വഖഫ്ബോർഡിൽ ന്യൂനപക്ഷമാകാൻ കൂടി അവസരമൊരുക്കുന്ന 14-ാവകുപ്പ് പൂർണ്ണമായും അംഗികരിച്ച് പ്രസ്താവന നൽകുന്നതിന് അനുവദിച്ച മന്ത്രി ഏത് താൽപര്യമാണ് സംരക്ഷിക്കുന്നത്? മുസ്ലിം സമുദായത്തിൻ്റെയും മതവിശ്വാസത്തിൻ്റേയും താത്‌പര്യമല്ല ലിഗിനുള്ളത്. എങ്ങനെയെങ്കിലും ബോർഡ് പിരിച്ചുവിട്ട് തങ്ങളുടെ സ്വന്തക്കാരെ തിരുകികയറ്റാൻ മടിയില്ലാത്ത ലിമിറ്റഡ് കമ്പനിയായി ലിഗ് മാറിയിരിക്കുന്നു.
മതമാണ് ,മതമാണ്, മതമാണ് പ്രശ്നമെന്നുപറഞ്ഞവർ അധികാരത്തിൽ വന്നപ്പോൾ മതവിശ്വസത്തെ തന്നെ ചവറ്റുകുട്ടയിലേക്ക് എറിഞ്ഞിരിക്കുന്നു. മുസ്ലിംലിഗ് ഇപ്പോൾ പ്രയോഗത്താൽ റദ്ദാക്കിയ,എൽഡിഎഫ് സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച പ്രസ്താവനയിലെ ഈ വാചകമെങ്കിലും പാണക്കാട് തങ്ങൾ വായിക്കട്ടെ.
Waqf Boards aredealing with matters relating to administration of waqfproperties and waqf of Muslim minority connected with religious affairs and therefore, only Muslims shall be the members of the Waqf Board to oversee and manage their 10 religious endowments and properties specific to that community.











0 comments