print edition കെഎസ്‌ഇബി ശുപാർശയ്‌ക്ക് അംഗീകാരം; പുതിയ കണക്ഷൻ ലോഡ് അടിസ്ഥാനമാക്കി നിരക്ക്

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : പുതിയ കണക്‌ഷനെടുക്കാൻ എല്ലാ ഉപയോക്താക്കൾക്കും കണക്‌റ്റഡ് ലോഡ് അടിസ്ഥാനമാക്കി ഏകീകൃത നിരക്ക് നിശ്ചയിച്ചു. കെഎസ്‌ഇബിയുടെ ശുപാർശ അംഗീകരിച്ച് റെഗുലേറ്ററി കമീഷൻ ഉത്തരവായി. ഒക്‌ടോബർ 12 മുതൽ പ്രാബല്യത്തിലാകും. എസ്റ്റിമേറ്റ് തയാറാക്കി പോസ്റ്റിനും ലൈനിനുമെല്ലാം പ്രത്യേകം ചാർജ് നൽകുന്ന രീതി ഇനിയുണ്ടാവില്ല. ഓൺലൈൻ അപേക്ഷ നൽകുന്പോൾതന്നെ കണക്‌റ്റഡ് ലോഡ് നോക്കി ഫീസടയ്‌ക്കാം. ഫീൽഡ് പരിശോധയ്‌ക്ക് കാത്തുനിൽക്കേണ്ട.
ഗാർഹിക കണക്ഷൻ: രണ്ട് കിലോവാട്ട് വരെ (സിംഗിൾ ഫേസ്) – 2000 രൂപ,
ഗാർഹികേതര കണക്ഷൻ: ഒരു കിലോവാട്ട് വരെ (സിംഗിൾ ഫേസ്) – 2500 രൂപ,
രണ്ട് കിലോവാട്ട് വരെ (സിംഗിൾ ഫേസ്) – 3000 രൂപ, മറ്റ് വിഭാഗം: രണ്ട് കിലോവാട്ട് മുതൽ അഞ്ച് കിലോവാട്ട് വരെ (സിംഗിൾ ഫേസ്)– 5000 രൂപ, അഞ്ച് കിലോവാട്ട് മുതൽ ഏഴ് കിലോവാട്ട് വരെ (ത്രീ ഫേസ്)– 8000 രൂപ, ഏഴ് കിലോവാട്ട് മുതൽ 10 കിലോവാട്ട് വരെ (ത്രീ ഫേസ്)– 10000 രൂപ,
നിലവിലെ സിംഗിൾ ഫേസ് കണക്‌ഷൻ ത്രീ ഫേസ് ആക്കുന്നതിന്: ഓരോ കിലോവാട്ടിനും 700 രൂപ, എൽടി ത്രീ ഫേസ് കണക്ഷൻ (10 കിലോവാട്ട് മുതൽ 30 കിലോവാട്ട് വരെ): കിലോവാട്ടിന് 1560 രൂപ എന്നിങ്ങനെയാണ് നിരക്ക്. നിലവിലെ കണക്‌ഷനുകളിൽ ലോഡ് വർധിപ്പിക്കാനും ഇതേ നിരക്ക് ബാധകമാകും.
എൽടി ത്രീ ഫേസ് കണക്ഷൻ (30 കിലോവാട്ട് മുതൽ 40 കിലോവാട്ട് വരെ): കിലോവാട്ടിന് 2890 രൂപ, എൽടി ത്രീ ഫേസ് കണക്ഷൻ (40 കിലോവാട്ട് മുതൽ 50 കിലോവാട്ട് വരെ): കിലോവാട്ടിന് 4225 രൂപ, എൽടി ത്രീ ഫേസ് കണക്ഷൻ (50 കിലോവാട്ട് മുതൽ 100 കിലോവാട്ട് വരെ): കിലോവാട്ടിന് 5670 രൂപ, എച്ച്‌ടി കണക്ഷൻ (റിങ് മെയിൻ യൂണിറ്റ് ആവശ്യമില്ലാത്തവ): കിലോവാട്ടിന് 1800 രൂപ (പരമാവധി 5,00,000 രൂപ വരെ) എന്നിങ്ങനെയാണ് മറ്റ് നിരക്കുകൾ.










0 comments