പകരക്കാരിയായി എത്തി; വുഷുവിൽ ഇന്ത്യയുടെ റോഷിബിനയ്ക്ക് വെള്ളി

നഗോയ: വുഷുവിൽ ഇന്ത്യയുടെ റോഷിബിന ദേവിയുടെ പോരാട്ടം വെള്ളിയിൽ അവസാനിച്ചു. വനിതകളുടെ 60 കിലോ വിഭാഗത്തിൽ ഷിയായു ഷാങ്ങിനോട് 2–0നാണ് കീഴടങ്ങിയത്. കഴിഞ്ഞ തവണയും നഷ്ടമായ സ്വർണ മെഡലിനായി റോഷിബിന പൊരുതി നോക്കിയെങ്കിലും ചൈനീസ് താരത്തെ കീഴടക്കാനായില്ല.
ഇത്തവണ പകരക്കാരിയായി ആണ് റോഷിബിന ഏഷ്യൻ ഗെയിംസിനെത്തിയത്. ദിവ്യാൻഷി ചൗധരി പരിക്കുകാരണം പിന്മാറിയതുകൊണ്ട് മാത്രമാണ് റോഷിബിനയ്ക്ക് ഏഷ്യൻ ഗെയിംസിൽ ഇക്കുറി മത്സരിക്കാനായത്. ഏഷ്യൻ ഗെയിംസിൽ റോഷിബിനയുടെ മൂന്നാം മെഡൽ നേട്ടമാണിത്. ഹാങ്‌ഷൗ ഏഷ്യൻ ഗെയിംസിൽ വെള്ളിയ്ക്ക് പുറമെ 2018ലെ ജക്കാർത്ത ഗെയിംസിൽ വെങ്കലവും റോഷിബിന സ്വന്തമാക്കിയിരുന്നു. തുടർച്ചയായി മൂന്ന് ഏഷ്യൻ ഗെയിംസിലും മെഡൽ നേടുന്ന ആദ്യ ഇന്ത്യ വുഷുമായും റോഷിബിന മാറി.









0 comments