ad
Deshabhimani

മൂന്ന് ദിവസ സന്ദർശനത്തിന് ഷി ജിൻ പിങ്‌ അമേരിക്കയിൽ

xi jinping america visit
വെബ് ഡെസ്ക്

Published on Sep 24, 2026, 06:46 AM | 1 min read

വാഷിങ്ടൺ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്‌ അമേരിക്കയിൽ. ബുധനാഴ്ച വൈകുന്നേരം പ്രാദേശിക സമയം 5.39നാണ് ഷിയും ചൈനീസ് പ്രഥമ വനിത പെങ് ലിയുയാനും മേരിലാൻഡിലെ ജോയിന്റ് ബേസ് ആൻഡ്രൂസിൽ എത്തിയത്. വിമാനത്താവളത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇരുവരെയും സ്വാകരിച്ചു.


1962ന് ശേഷം ആ​ദ്യമായാണ് അമേരിക്കൻ പ്രസിഡന്റ് വിദേശരാജ്യത്തെ നേതാവിനെ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിക്കുന്നത്. 1962ൽ അന്നത്തെ പ്രസിഡന്റ് ജോൺ എഫ് കെന്നഡി ബ്രിട്ടീഷ് പ്രധാനമന്ത്രി ഹാരോൾഡ് മാക്മില്ലനെ വിമാനത്താവളത്തിൽ സ്വീകരിച്ചിരുന്നു.


ചൈനീസ് കമ്മ്യൂണിസ്റ്റ് പാർടി സെൻട്രൽ കമ്മിറ്റിയുടെ പൊളിറ്റിക്കൽ ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗവും സെൻട്രൽ കമ്മിറ്റിയുടെ ജനറൽ ഓഫീസ് ഡയറക്ടറുമായ കായ് ക്വി, സെൻട്രൽ കമ്മിറ്റിയുടെ പൊളിറ്റിക്കൽ ബ്യൂറോ അംഗവും വിദേശകാര്യ മന്ത്രിയുമായ വാങ് യി എന്നിവരടങ്ങുന്ന പ്രതിനിധി സംഘവും അമേരിക്കയിലെത്തിയിട്ടുണ്ട്. ട്രംപുമായുള്ള രണ്ടാമത്തെ ഉച്ചകോടി കൂടിക്കാഴ്ചയ്ക്കാണ് സംഘം എത്തിയത്.


വ്യാപാര തീരുവകൾ, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പശ്ചിമേഷൻ സംഘർഷം, റഷ്യ - ഉക്രെയിൻ യുദ്ധം, തായ്‌വാനിലേക്കുള്ള യുഎസ് ആയുധ വിൽപ്പന എന്നിവയെക്കുറിച്ച് ഇരു നേതാക്കളും ചർച്ച നടത്തുമെന്നാണ് വിവരം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home