ad
Deshabhimani

ചരിത്രത്തിലേക്ക് തുഴയെറിഞ്ഞു; ഇന്ത്യയുടെ സത്‌നം സിങ്, സൽമാൻ ഖാൻ സഖ്യത്തിന് വെങ്കലം

Bronze in Rowing at Asian Games.jpg
വെബ് ഡെസ്ക്

Published on Sep 24, 2026, 06:13 AM | 1 min read

നഗോയ: ചരിത്രത്തിലേക്ക് തുഴയെറിഞ്ഞ് സത്‌നം സിങ്, സൽമാൻ ഖാൻ സഖ്യം ഇന്ത്യയ്ക്ക് വെങ്കലം നേടി. പുരുഷന്മാരുടെ ഡബിൾ സ്കൾസ് വിഭാഗത്തിലാണ് സഖ്യം മൂന്നാം സ്ഥാനം നേടിയാണ് ചരിത്രത്തിൽ ഇടം പിടിച്ചത്. ഏഷ്യൻ ഗെയിംസിലെ പുരുഷന്മാരുടെ ഡബിൾ സ്കൾസ് ഇനത്തിൽ ഇന്ത്യ ആദ്യമായാണ് മെഡൽ നേടുന്നത്.





ചൈനീസ് ടീം സ്വർണ മെഡലും ഉസ്ബെക്കിസ്ഥാൻ വെള്ളി മെഡലും കരസ്ഥമാക്കി. ഫൈനലിൽ 6:13.25 സമയത്തിലാണ് ഇന്ത്യ മത്സരം പൂർത്തിയാക്കിയത്. മത്സരത്തിൽ മികച്ച തുടക്കമാണ് സത്‌നം സിങിനും സൽമാൻ ഖാനും ലഭിച്ചത്. ആദ്യത്തെ 500 മീറ്ററിന് ശേഷം അവർ രണ്ടാം സ്ഥാനത്തായിരുന്നു. എന്നാൽ പിന്നീട് ഉസ്ബെക്കിസ്ഥാൻ മുന്നേറുകയായിരുന്നു.




ബൽരാജ്‌ പൻവറിന് നാലം സ്ഥാനം


പുരുഷന്മാരുടെ സിംഗിൾ സ്കൾസ് ഫൈനലിൽ ഇന്ത്യയ്ക്ക് മെഡൽ നഷ്ടമായി. 6:54.80 സമയത്തിൽ തുഴഞ്ഞെത്തിയ ബൽരാജ് പൻവാർ നാലാം സ്ഥാനമാണ് നേടിയത്.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home