Deshabhimani

print edition വൈദ്യുതി ബിൽ കുടിശ്ശിക 70,000 രൂപ ;
 ജിഎസ്ടി ഓഫീസിലെ ഫ്യൂസ് ഊരി

kseb app
വെബ് ഡെസ്ക്

Published on Feb 11, 2026, 12:48 AM | 1 min read

ആലുവ

വൈദ്യുതി ബിൽ കുടിശ്ശിക 70,000 രൂപ അടയ്ക്കാത്തതിനാൽ ആലുവ സെന്‍ട്രല്‍ ജിഎസ്ടി ഓഫീസിലെ വൈദ്യുതി കണക്‌ഷൻ കെഎസ്ഇബി വിച്ഛേദിച്ചു. തിങ്കൾ ഉച്ചമുതല്‍ ഓഫീസിലെ പ്രവര്‍ത്തനം സ്തംഭിച്ചു. അവസാന തീയതി ഫെബ്രുവരി അഞ്ച്‌ ആണെന്നിരിക്കേ ഒമ്പതാം തീയതിയായിട്ടും പണം അടയ്‌ക്കാത്തതിനെ തുടര്‍ന്ന് ലൈന്‍മാനെത്തി വൈദ്യുതി വിച്ഛേദിക്കുമെന്ന് പറഞ്ഞപ്പോള്‍ ജിഎസ്ടി ഓഫീസിലെ ഉദ്യോഗസ്ഥര്‍ പ്രകോപനപരമായി സംസാരിച്ചതായി പറയുന്നു. പബ്ലിക് ഫണ്ട് മാനേജ്‌മെന്റ് സംവിധാനത്തില്‍ ചില തകരാറുകള്‍ സംഭവിച്ചെന്നും അതിനാല്‍ ബിൽ അടയ്ക്കാന്‍ വൈകുമെന്നും കെഎസ്‌ഇബി ആലുവ വെസ്റ്റ് സെക്‌ഷനെ അറിയിച്ചിരുന്നതായി ജിഎസ്ടി അധികൃതരും പറയുന്നു.


വൈദ്യുതി വിച്ഛേദിക്കുന്ന വീഡിയോദൃശ്യം പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ചൊവ്വ രാവിലെ സെന്‍ട്രല്‍ ജിഎസ്ടിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ തലസ്ഥാനത്തെ കെഎസ്ഇബി ഡയറക്ടറേറ്റുമായി ബന്ധപ്പെട്ടാണ് വൈദ്യുതി പുനഃസ്ഥാപിക്കാന്‍ നടപടിയെടുപ്പിച്ചത്. റീഫണ്ട്, ഗ്രാന്റിങ്, ജിഎസ്ടി രജിസ്‌ട്രേഷന്‍ ജോലികളാണ് ഓഫീസില്‍ തടസ്സപ്പെട്ടത്. കേരള ജിഎസ്ടികൂടി ശേഖരിക്കുന്ന ഓഫീസാണ് ആലുവ സെന്‍ട്രല്‍.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home