Deshabhimani

print edition കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ തസ്‌തിക; പ്രൊമോഷൻ തടയുന്നത് അഴിമതിക്ക്‌

1
വെബ് ഡെസ്ക്

Published on Nov 01, 2026, 01:13 AM | 1 min read

തിരുവനന്തപുരം : കെഎസ്ഇബിയിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർമാരുടെ സ്ഥാനക്കയറ്റം തടഞ്ഞുവച്ച്‌ അഴിമതിക്ക്‌ നീക്കമെന്ന്‌ ആരോപണം. 147 ഒഴിവാണ്‌ നികത്താതെയിട്ടിരിക്കുന്നത്‌. യുഡിഎഫ്‌ അനുകൂല യൂണിയനുകളിൽ അംഗത്വമെടുപ്പിക്കാനും പണപ്പിരിവിനുമായി ആസ‍ൂത്രിതമായി വൈകിപ്പിക്കുകയാണ്‌.


എല്ലാ ജില്ലയിലും ഒഴിവുണ്ട്‌. ആഗ്രഹിക്കുന്നിടത്ത്‌ നിയമനം കിട്ടാൻ വലിയ വിലപേശലാണ്‌ നടക്കുന്നത്‌. അസിസ്റ്റന്റ് എൻജിനിയർ തസ്തികയിൽനിന്നുള്ള സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ഫയൽ നീക്കം മാസങ്ങളായി സ്തംഭിച്ചിരിക്കുകയാണ്‌. കെഎസ്ഇബിയുടെ ഫീൽഡ് പ്രവർത്തനങ്ങളെ ബാധിക്കുന്ന വിധം പ്രതിസന്ധി രൂക്ഷമായിട്ടും മാനേജ്‌മെന്റ്‌ ഇടപെടുന്നില്ലെന്ന്‌ ജീവനക്കാർ ആരോപിച്ചു.


സബ് ഡിവിഷൻതലങ്ങളിൽ നിർണായക തീരുമാനങ്ങൾ എടുക്കേണ്ട ഉദ്യോഗസ്ഥരില്ലാത്തത്‌ ദൈനംദിന അറ്റകുറ്റപ്പണികളെയും വികസന പ്രവർത്തനങ്ങളെയും ഉപഭോക്തൃ സേവനങ്ങളെയും ബാധിക്കുന്നുണ്ട്. അസിസ്റ്റന്റ് എൻജിനിയറായി ജോലിയിൽ പ്രവേശിച്ചവർക്ക്‌ 16 വർഷത്തിനുശേഷം ലഭിക്കുന്ന ആദ്യത്തെ സ്ഥാനക്കയറ്റമാണ്‌ അഴിമതിക്കായി വലിച്ചുനീട്ടുന്നത്‌.


ജീവനക്കാർ കടുത്ത അസംതൃപ്തിയിലും നിരാശയിലുമാണ്‌. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ചിട്ടയായി നടപ്പാക്കിയ പൊതുസ്ഥലംമാറ്റം അവതാളത്തിലാക്കിയതിനു പിന്നാലെയാണ്‌ സ്ഥാനക്കയറ്റത്തിലും പ്രതിസന്ധി സൃഷ്‌ടിക്കുന്നത്‌. പൊതുമേഖലാ സ്ഥാപനങ്ങളെയും ഊർജമേഖലയെയും തകർത്തെറിയുന്ന കോൺഗ്രസ് സർക്കാരിന്റെ നയത്തിന്റെ ഭാഗമായ നീക്കം അവസാനിപ്പിക്കണമെന്നും ജീവനക്കാർ ആവശ്യപ്പെടുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

gokulam

01

print edition ഇന്ത്യൻ ഫുട്ബോൾ ലീഗ്; ഗോകുലം കേരളയ്ക്ക് ജയം
Sports Meet

03

print edition അഞ്ചിന്റെ മൊഞ്ച്‌; നെബിൻ കെ ആസാദ്‌
GV RAJA

05

print edition ട്രാക്കിൽ രാജ; മികച്ച സ്പോർട്സ് സ്കൂളിനുള്ള പുരസ്ക്കാരം നേടി ജി വി രാജ
deshabhimani section

Recommended

Deshabhimani
Home