Deshabhimani

print edition കെഎസ്ഇബി ലെയ്‌സൺ ഓഫീസിൽ 2 തസ്‌തിക; 3 നിയമനം

kseb
വെബ് ഡെസ്ക്

Published on Oct 12, 2026, 01:30 AM | 1 min read

തിരുവനന്തപുരം: ​രണ്ട് സ്ഥിരംതസ്തികയുള്ള ഡൽഹിയിലെ കെഎസ്ഇബി ലെയ്‌സൺ ഓഫീസിൽ മൂന്നാമത് ഒരാൾക്കുകൂടി നിയമനം. എക്സിക്യൂട്ടീവ് എൻജിനിയറെ പുതിയതായി നിയമിച്ചു. ടെക്‌നിക്കൽ തസ്‌തികയിൽ അസിസ്റ്റന്റ്‌ എക്‌സിക്യൂട്ടീവ് എൻജിനിയറും അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിൽ മറ്റൊരു ഉദ്യോഗസ്ഥയുമാണ്‌ നിലവിലുള്ളത്. പുതിയ എക്സിക്യൂട്ടീവ് എൻജിനിയർ ചുമതലയേറ്റെങ്കിലും അസിസ്റ്റന്റ്‌ എക്‌സിക്യൂട്ടീവ് എൻജിനിയർ ഓഫീസിന്റെ നിയന്ത്രണം തുടരുകയാണ്‌. പുതിയതായി എത്തിയ ആൾക്ക്‌ ഇരിക്കാനുള്ള സൗകര്യമില്ല. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ 2021 മുതൽ ഇ‍ൗ ഓഫീസിൽ ഉണ്ട്‌.


കേന്ദ്ര സർക്കാരുമായുള്ള ഇടപാടുകൾ, സുപ്രീംകോടതിയിലെ നിയമ നടപടികൾ, മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ഇടപെടലുകൾ എന്നിവയാണ്‌ ലെയ്‌സൺ ഓഫീസിന്റെ ചുമതല. നിർണായക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഓഫീസിലേക്ക്‌ അടിസ്ഥാന സ‍ൗകര്യംപോലും ഒരുക്കാതെയും ആശയക്കുഴപ്പം സൃഷ്‌ടിച്ചുമാണ്‌ നിയമനം നടത്തിയത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home