ഷോക്കടിക്കും മുമ്പ്‌ ആപ്പിലാക്കാം ; പരിഷ്കരിച്ച കെഎസ്ഇബി ആപ്
 ഈ മാസം പുറത്തിറക്കും

kseb app
avatar
സ്വാതി സുജാത

Published on Aug 08, 2025, 12:55 AM | 1 min read


തിരുവനന്തപുരം

റോഡിൽ വൈദ്യുതികമ്പി പൊട്ടി വീണാലോ ലൈനുകൾ അപകട ഭീഷണിയിലാണെങ്കിലോ പൊതുജനങ്ങൾക്ക് കെഎസ്‌ഇബി ആപ്പിലൂടെ വിവരം അറിയിക്കാം. ഉടൻ അടുത്തുള്ള സെക്‌ഷൻ ഓഫീസിൽനിന്ന്‌ നടപടിയുണ്ടാകും. നൽകിയ വിവരത്തിന്റെ പുരോഗതി കൃത്യമായി ആപ്പിലൂടെ അറിയുകയും ചെയ്യാം. പരിഷ്കരിച്ച കെഎസ്ഇബി ആപ്പ് ഈ മാസം അവസാനത്തോടെ പുറത്തിറക്കും.


അപകടാവസ്ഥയിലുള്ള ചിത്രവും കൃത്യമായ സ്ഥാനവും കെഎസ്‌ഇബി അധികൃതരെ അറിയിക്കാൻ കഴിയുന്ന തരത്തിലാണ്‌ ആപ്‌. ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് മൊബൈൽ നമ്പറോ കൺസ്യൂമർ നമ്പരോ ഉപയോഗിച്ച്‌ ലോഗിൻ ചെയ്യാം. അല്ലാത്തവർക്ക് മൊബൈൽ നമ്പർ നൽകി ഒടിപി രേഖപ്പെടുത്തി അപകട വിവരം അറിയിക്കാം. ചിത്രം പങ്കുവയ്ക്കുമ്പോൾ അപകട സാധ്യതയുള്ള സ്ഥലത്തിന് സമീപമുള്ള മൂന്ന്‌ സെക്‌ഷൻ ഓഫീസുകൾ ലിസ്റ്റുചെയ്യും. ഇതിലൊന്ന്‌ തെരഞ്ഞെടുക്കാം. നൽകുന്ന വിവരം കെഎസ്‌ഇബി ജീവനക്കാരുടെ ഇരുപത്തിനാല്‌ മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ കെയർ ആപ്പായ വിത്ത്‌–യു(വിഐടിഎച്ച്‌ –വൈയു)വിൽ ലഭിക്കും. അപകടമേഖല നമ്മൾ തെരഞ്ഞെടുത്ത സെക്‌ഷൻ പരിധിയിലല്ലെന്ന് കണ്ടെത്തിയാൽ, ഉടൻ അടുത്ത സെക്‌ഷനിലേക്ക്‌ വിവരം കൈമാറാൻ ഉദ്യോഗസ്ഥർക്ക്‌ കഴിയും. വൈദ്യുതി സുരക്ഷാ നടപടികളുടെ ഭാഗമായാണ്‌ കെഎസ്‌ഇബി മൊബൈൽ ആപ് പരിഷ്‌കരിക്കുന്നത്‌. ആൻഡ്രോയിഡിലും ഐഒഎസിലും ഈ സൗകര്യം ലഭ്യമാകും.



Tags
deshabhimani section

Related News

View More
0 comments
Sort by

Home