"ആ റിപ്പോർട്ടിലെ നാലു വയസുകാരനാണ് ഞാൻ"; രക്തസാക്ഷിയുടെ മകനെ 27വർഷത്തിന് ശേഷം കണ്ടുമുട്ടി; വൈകാരിക കുറിപ്പുമായി കെ ആർ മീര

തിരുവനന്തപുരം: "ഇരുപത്തിയേഴു വർഷം മുമ്പത്തെ ആ നാലുവയസ്സുകാരനെ എന്റെ കൺമുമ്പിൽകണ്ടു. സ്വന്തം ജീവിതത്തിൽ സംഭവിച്ചതെന്തെന്ന് അറിയാതെ പകച്ചു നിന്ന കുട്ടി. അമ്മ കരയുമ്പോൾ നിസ്സഹായനായും നിർവികാരനായും നോക്കിനിന്ന കുട്ടി. അച്ഛൻ ലെനിൻ എന്നു പേരിട്ട മകൻ"- കെ ആർ മീര വൈകാരികമായി ഫേസ്‌ബുക്കിൽ കുറിച്ചു.
തലശ്ശേരി ഗുണ്ടർട്ട് മ്യൂസിയത്തിൽ കുഞ്ഞുങ്ങളുമൊത്ത് അക്ഷരം കുറിച്ചതിനുശേഷം വായനക്കാരുമായി നടത്തിയ സംവാദത്തിലാണ് സിപിഐ എം രക്തസാക്ഷി കുഞ്ഞിക്കണ്ണന്റെ മകനായ ലെനിനെ എഴുത്തുകാരി കണ്ടുമുട്ടിയത്. 27 വർഷം മുൻപ് പത്രപ്രവർത്തകയായിരിക്കെ കെ ആർ മീര ആർഎസ്എസ് കൊലപ്പെടുത്തിയ കുഞ്ഞിക്കണ്ണനെയും കുടുംബത്തെയും കുറിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഇത് വായിച്ചാണ് ലെനിൻ സ്വയം പരിചയപ്പെടുത്തിയത്.
"പല മുഖങ്ങളും മായാതെ മനസ്സിലുണ്ട്. പല സംഭവങ്ങളും ഇന്നും അലട്ടുന്നുണ്ട്. അനുഭവങ്ങളും മുറിവുകളും പകർത്തുകയും കാരണങ്ങൾ കണ്ടെത്തുകയും പരിഹാരങ്ങൾ നിർദ്ദേശിക്കുകയുമല്ലാതെ, മെച്ചപ്പെട്ട ജീവിതം സമ്മാനിക്കുന്നതിൽ റിപ്പോർട്ടറുടെ നിസ്സഹായത ഞാൻ എഴുതിയ 'നായ്ക്കോലം' എന്ന ചെറുകഥയിൽ അടയാളപ്പെടുത്താൻ ശ്രമിച്ചിരുന്നു. അതൊരു ദുരന്തകഥയായിരുന്നു. ലെനിന്റെ കഥ, പക്ഷേ, അതിജീവനത്തിന്റെ കഥയാണ്. ആ കഥ ഞാൻ എഴുതിയിട്ടില്ല. എഴുതേണ്ടതുമില്ല. കാരണം, അതിന്റെ വായനക്കാരി മാത്രമാണു ഞാൻ. ആ കഥയും കഥാകാരനും കഥാപാത്രവും, മകനേ, നീ മാത്രമാണ്. നിറഞ്ഞ സ്നേഹത്തോടെ നന്മ നേരുന്നു"- കുറിപ്പിന്റെ അവസാന ഭാഗത്ത് മീര എഴുതി.
കുറിപ്പിന്റെ പൂർണ രൂപം:










0 comments