ad
Deshabhimani

print edition ചർച്ചയിൽ തീരുമാനം: കെപിപിഎൽ ജീവനക്കാർക്ക്‌ ബോണസ്‌

Indian Money
വെബ് ഡെസ്ക്

Published on Aug 25, 2026, 01:30 AM | 1 min read

കോട്ടയം: മുൻ എൽഡിഎഫ്‌ സർക്കാർ ഏറ്റെടുത്ത്‌ പുനരുജ്ജീവിപ്പിച്ച കേരള പേപ്പർ പ്രൊഡടക്ട്‌സ്‌ ലിമിറ്റഡിലെ(കെപിപിഎൽ ) ജീവനക്കാരുടെ ബോണസ്‌ സംബന്ധിച്ച്‌ തീരുമാനമായി. എംഡിയുടെ സാന്നിധ്യത്തിൽ നടന്ന ട്രേഡ്‌ യൂണിയൻ പ്രതിനിധികളുടെ യോഗത്തിലാണ്‌ മാനേജ്‌മെന്റ്‌ തീരുമാനം അറിയിച്ചത്‌. സ്ഥിരം ജീവനക്കാർക്ക്‌ ബോണസായി 12,000 രൂപയും അഡ്വാൻസായി 4000 രൂപയും അനുവദിക്കും. കരാർ ജീവനക്കാർക്ക്‌ മൂവായിരം രൂപ വീതം ബോണസും അഡ്വാൻസും ലഭിക്കും.


കെപിപിഎല്ലിൽ നിലവിൽ 147 സ്ഥിരം തൊഴിലാളികളുണ്ട്‌. 9,000 രൂപയിൽനിന്നാണ് മാനേജ്മെന്റ് ബോണസ്‌ ചർച്ച ആരംഭിച്ചത്. ബോണസ് ആക്ട് പ്രകാരം അർഹതയുള്ള ജീവനക്കാർക്ക് നിയമാനുസൃതമായ ബോണസ് നൽകാനും അതിന് പുറത്തുള്ള ജീവനക്കാർക്ക് അതിൽ കുറയാത്ത തുക എക്സ്‌ഗ്രേഷ്യയായി നൽകാനുമാകുന്ന സാഹചര്യമുണ്ടെന്നും ആനുകൂല്യങ്ങൾ നിഷേധിച്ചാൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും സിഐടിയു അറിയിച്ചിരുന്നു. ഇപ്പോൾ പ്രഖ്യാപിച്ചതിനേക്കാൾ ഉയർന്ന തുക തൊഴിലാളികൾക്ക്‌ നൽകേണ്ടതായിരുന്നുവെന്ന്‌ കെപിപിഎൽ എപ്ലോയീസ്‌ യൂണിയൻ (സിഐടിയു) ഭാരവാഹികൾ പറഞ്ഞു. ചർച്ചയിൽ സിഐടിയുവിനെ പ്രതിനിധീകരിച്ച്‌ ജനറൽ സെക്രട്ടറി കെ എസ്‌ സന്ദീപ്‌, വൈസ്‌ പ്രസിഡന്റ്‌ വിഷ്‌ണു ദത്തൻ എന്നിവർ പങ്കെടുത്തു.







Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home