Deshabhimani

print edition കെപിസിസി പ്രസിഡന്റ്‌ സ്ഥാനം: ഒറ്റപ്പദവിയിൽ തർക്കം; നേതാക്കൾ ഡൽഹിയിൽ

kpcc
avatar
സ്വന്തം ലേഖകൻ

Published on Aug 19, 2026, 01:00 AM | 1 min read

തിരുവനന്തപുരം : പുതിയ കെപിസിസി പ്രസിഡന്റിനെ കണ്ടെത്താനുള്ള നീക്കം വഴിമുട്ടി നിൽക്കെ ബുധനാഴ്‌ച ഡൽഹിയിൽ ചർച്ച പുനരാരംഭിക്കാനൊരുങ്ങി നേതാക്കൾ. മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രി രമേശ്‌ ചെന്നിത്തലയും എംഎൽഎമാരും പങ്കെടുക്കും. എത്രയും പെട്ടെന്ന്‌ പ്രഖ്യാപനമുണ്ടാകുമെന്ന സൂചനയാണ്‌ ഹൈക്കമാൻഡ്‌ നൽകുന്നത്‌.


ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ തുടങ്ങിയ എംപിമാരോ എംഎൽഎമാരോ ആണ്‌ നിലവിൽ കെ സി വേണുഗോപാലിന്റെ പരിഗണനയിലുള്ളത്‌. ഇത്‌ മനസ്സിലാക്കി, ഒരാൾക്ക്‌ ഒരു പദവി നിർബന്ധമാക്കണമെന്നും മുഴുവൻ സമയ പ്രസിഡന്റാണ്‌ ആവശ്യമെന്നുമാണ്‌ വി ഡി സതീശന്റെ വാദം. അനഭിമതനായ ഒരാളെ കെപിസിസി പ്രസിഡന്റായി കൊണ്ടുവരാൻ ഹൈക്കമാൻഡ്‌ തയ്യാറാകില്ലെന്ന വിശ്വാസത്തിലാണ്‌ മുഖ്യമന്ത്രി. എഐസിസി നേതൃത്വത്തോട്‌ ഇത്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. എംപി, എംഎൽഎമാരെ പരിഗണിക്കേണ്ടതില്ലെന്ന മുൻ തീരുമാനം അട്ടിമറിച്ചത്‌ നിക്ഷിപ്ത താൽപ്പര്യത്തിനാണെന്നാണ്‌ സതീശനൊപ്പമുള്ളവരുടെ വാദം.


സതീശന്‌ തിരിച്ചടിയായി കെപിസിസി പ്രസിഡന്റ്‌ സണ്ണിജോസഫ്‌ ഒറ്റപ്പദവി മാനദണ്ഡം ആവശ്യമില്ലെന്ന്‌ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ, മുഴുവൻ സമയ കെപിസിസി പ്രസിഡന്റിനെയാണ്‌ ഇപ്പോൾ ആവശ്യമെന്നുപറഞ്ഞ്‌ കെ മുരളീധരനമെത്തി. എന്നാൽ, സണ്ണി ജോസഫ്‌ എംഎൽഎ ആയിരുന്നപ്പോഴാണ്‌ പ്രസിഡന്റ്‌ ആയത്‌ എന്നാണ്‌ കെ സി വേണുഗോപാലിന്റെ വാദം. കെപിസിസി പ്രസിഡന്റിനെ നിശ്ചയിക്കുന്നതിന്‌ ഒറ്റപ്പദവിയിൽ ഉ‍ൗന്നി ചർച്ച നടത്താനാകും സതീശനും കൂട്ടരും ശ്രമിക്കുക.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home