ad
Deshabhimani

മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ പി ധനപാലൻ അന്തരിച്ചു

K P Dhanapalan

കെ പി ധനപാലൻ

വെബ് ഡെസ്ക്

Published on May 30, 2026, 08:26 AM | 1 min read

കൊച്ചി: ചാലക്കുടി മുൻ എംപിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ കെ പി ധനപാലൻ (76) അന്തരിച്ചു. പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗവുമായിരുന്നു ധനപാലൻ. ആറുവർഷം എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.


2009ൽ ചാലക്കുടിയിൽ നിന്നാണ് ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്. 2014 ൽ തൃശ്ശൂരിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായും മിൽമ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home