കോഴിക്കോട് എസ്ഐയ്ക്ക് കുത്തേറ്റു; ആക്രമണത്തിന് കാരണം തർക്കത്തിൽ ഇടപെട്ടത്

എസ്ഐയെ പ്രമോദ് കുത്തുന്നതിന്റെ സിസിടിവി ദൃശ്യത്തിൽനിന്ന്
കോഴിക്കോട്: കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷൻ എസ്ഐ ഷാഫിക്ക് കുത്തേറ്റു. ശനി വൈകുന്നേരം പൊലീസ് സ്റ്റേഷന് മുന്നിൽവെച്ചായിരുന്നു സംഭവം. പ്രതിയായ വെസ്റ്റ്ഹിൽ സ്വദേശി പ്രമോദ് പിടിയിലായി.
പൊലീസ് സ്റ്റേഷന് സമീപത്തുള്ള ഹോട്ടലിൽ തർക്കമുണ്ടായി എന്നറിഞ്ഞതോടെ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയായിരുന്നു. ഇതിൽ ഇടപെട്ടപ്പോഴാണ് പ്രമോദ് എസ്ഐയെ കുത്തിപ്പരിക്കേൽപ്പിച്ചത്.
പ്രമോദിനെതിരെ മുൻപും സമാനായ കേസുകളുണ്ട്. ഡെപ്യൂട്ടി കലക്ടറെ കുത്തിയകേസിലും പ്രതിയാണ് പ്രമോദ്.
സ്വകാര്യ ആശുപത്രിയിൽ എസ്ഐയെ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.










0 comments