print edition യുവാവിന്റെ മരണം: അന്വേഷണം തുടങ്ങി

കോഴിക്കോട്: ശസ്ത്രക്രിയയെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ മൂന്നംഗ സമിതി അന്വേഷണം ആരംഭിച്ചു. വാണിമേൽ പരിപ്പുപാറ നെല്ലുള്ള പറമ്പത്ത് റീജിത്ത് (44 ) മരിച്ചതിനെ തുടർന്നാണ് പ്രിൻസിപ്പൽ ഡോ. കെ ജി സജീത്ത് കുമാർ അന്വേഷണ സമിതിയെ ചുമതലപ്പെടുത്തിയത്.
വൈസ് പ്രിൻസിപ്പൽ ഡോ. രഞ്ജിനി ചെയർമാനായ സമിതിയിൽ സർജറി വിഭാഗത്തിലെ ഡോ. രാജൻ കുമാർ മെഡിസിൻ വിഭാഗത്തിലെ ഡോ. രാജീവ് സദാനന്ദൻ എന്നിവരാണ് സമിതിയിൽ ഉള്ളത്. 48 മണിക്കൂറിനകം റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.










0 comments