തീയറ്ററിന്റെ പാരപ്പെറ്റിൽ കിടന്നുറങ്ങിയ യുവാവ് താഴെ വീണു മരിച്ചു

മുക്കം: കോഴിക്കോട് മുക്കം പി സി തീയറ്ററിന്റെ പാരപ്പെറ്റിൽ കിടന്നുറങ്ങിയ യുവാവ് താഴെ വീണ് മരിച്ചു. മുക്കം കുറ്റിപ്പാല സ്വദേശി ചെന്നല്ലേരി കുഴിയിൽ കോമളരാജൻ (43) ആണ് മരിച്ചത്.
വെള്ളി രാവിലെ തീയറ്ററിലെ ജീവനക്കാർ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. മുക്കം പൊലീസ് എത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മരിച്ച കോമളരാജൻ്റെ ഭാര്യ നിഷ തീയറ്ററിൽ ശുചീകരണ തൊഴിലാളിയാണ്.
കോമളരാജൻ ചിലപ്പോൾ രാത്രി ഇവിടെ കിടക്കാറുണ്ടെന്ന് തിയറ്റർ ഉടമകൾ പറഞ്ഞു. ഉറങ്ങുന്നതിനിടെ അബദ്ധത്തിൽ താഴെ വീണതാകാമെന്നാണു കരുതുന്നത്. പരേതരായ അയ്യപ്പൻ്റേയും റാട്ടി അമ്മയുടേയും മകനാണ്. മകൾ: സ്നേഹ. സഹോദരങ്ങൾ: കമലാക്ഷി, വേലായുധൻ.








0 comments