കവടിയാർ കൊട്ടാരത്തിലെ മോഷണം: മൊബൈൽ ഫോൺ വിവരങ്ങളും പരിശോധിക്കും

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ മോഷണത്തിൽ, കൊട്ടാരവുമായി ബന്ധപ്പെട്ടവരുടെ മൊബൈൽ ഫോൺ വിവരങ്ങളടക്കം പൊലീസ് പരിശോധിക്കും. കൊട്ടാരത്തിലുള്ളവരുടെ അറിവോടെയാണ് മോഷണമെന്ന നിഗമനത്തിലാണ് പൊലീസ്. കൊട്ടാരത്തിൽ നടത്തിയ പരിശോധനയിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല.
സംശയിക്കത്തക്ക വിരലടയാളങ്ങളും ഇതുവരെ ലഭിച്ചിട്ടില്ല. ശാസ്ത്രീയപരിശോധന നടത്തി തുമ്പ് കണ്ടെത്താനാണ് ശ്രമം. മറ്റ് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പൗരാണിക ആഭരണങ്ങൾ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന സംഘങ്ങളെക്കുറിച്ച് അന്വേഷിക്കാനുള്ള ശ്രമവും തുടങ്ങി. ഈ സംഘങ്ങളിലേതെങ്കിലും ഒക്‌ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ കേരളത്തിൽ എത്തിയിരുന്നോ എന്നും അന്വേഷിക്കും. കൊട്ടാരത്തിലെ ജീവനക്കാരുടെ മൊഴിയെടുപ്പ് പൂർത്തിയായി. ഇവിടത്തെ സിസിടിവി ദൃശ്യങ്ങളിൽനിന്ന് വിവരങ്ങളൊന്നും കിട്ടാത്തതിനാൽ പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങൾകൂടി പരിശോധിക്കും.










0 comments