കോട്ടയം മെഡിക്കൽ കോളേജ്: ഓപ്പറേഷൻ തിയറ്ററുകളുടെ നിർമാണപുരോഗതി വിലയിരുത്തി മന്ത്രിമാർ

kottayam medical collage
വെബ് ഡെസ്ക്

Published on Jul 09, 2025, 10:50 PM | 1 min read

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് പുതിയ സർജിക്കൽ ബ്ലോക്കിലെ ഓപ്പറേഷൻ തീയറ്ററുകളുടെ നിർമ്മാണ പുരോഗതി ആരോഗ്യ മന്ത്രി വീണാ ജോർജ്, സഹകരണ മന്ത്രി വി എൻ വാസവൻ എന്നിവരുടെ നേതൃത്വത്തിൽ വിലയിരുത്തി. സർജിക്കൽ ബ്ലോക്കിൽ ഒ ടി ഇന്റഗ്രേഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഓപ്പറേഷൻ തീയറ്ററുകൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കെ എം എസ് സി എല്ലിന് നിർദേശം നൽകി.


പാക്‌സ് മെഷീൻ എത്രയും വേഗം ലഭ്യമാക്കാനും നിർദേശം നൽകി. സർജിക്കൽ ബ്ലോക്കിലെ ടെലിഫോൺ കണക്ഷനുകൾ ഉൾപ്പെടെയുള്ളവ വേഗത്തിൽ തന്നെ ലഭ്യമാക്കണം. പൂർത്തിയാക്കാനുള്ള പ്രവർത്തികൾ സമയബന്ധിതമായി തീർക്കാൻ നിർദേശം നൽകി. സൗകര്യങ്ങൾക്കനുസരിച്ച് ജീവനക്കാരെ നിയമിക്കാനും നിർദേശം നൽകി.


മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും കെ എം എസ് സി എൽ ജനറൽ മാനേജറും കോട്ടയം മെഡിക്കൽ കോളേജ് സന്ദർശിച്ച് നിർമ്മാണ പുരോഗതി വിലയിരുത്തി തുടർ നടപടികൾ സ്വീകരിക്കണം. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, കെ എം എസ് സി എൽ ജനറൽ മാനേജർ, കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, സൂപ്രണ്ട് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.





deshabhimani section

Related News

View More
0 comments
Sort by

Home