മാതൃകയായി ജുവൽ; സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി

കളഞ്ഞുകിട്ടിയ സ്വര്‍ണമാല ജുവല്‍ ഉടമയ്ക്ക് കൈമാറുന്നു.
തലയോലപ്പറമ്പ്: കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി സത്യസന്ധതയുടെ മാതൃകയാകുകയാണ് നാലാം ക്ലാസുകാരിയായ ജുവൽ ബിബിൻ. വെള്ളൂർ ഭവൻസ് സ്കൂളിലെ വിദ്യാർത്ഥിനിയും തലയോലപ്പറമ്പ് മാരിയിൽ ബിബിൻ ചാക്കോ-ജസ്ലി ദമ്പതിമാരുടെ മകളുമാണ് ഈ കൊച്ചു മിടുക്കി.
കഴിഞ്ഞ ശനിയാഴ്ച രാത്രി ഒൻപത് മണിയോടെ അച്ഛനോടൊപ്പം പള്ളിക്കവലയിലെ ബേക്കറിയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയപ്പോഴാണ് ജുവലിന് വഴിയിൽ വീണുകിടന്ന നിലയിൽ മാല ലഭിച്ചത്. മുക്കാൽ പവനോളം തൂക്കം വരുന്നതായിരുന്നു സ്വർണമാല. ജുവലും അച്ഛനും ചേർന്ന് ഉടൻ തന്നെ മാല തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിൽ ഏല്പിച്ചു .
തുടർന്ന് നടത്തിയ അന്വേഷണത്തിൽ വടയാർ ആറ്റുവേലക്കടവ് സ്വദേശി രതീഷിന്റെ മകളുടെ മാലയാണിതെന്ന് തിരിച്ചറിഞ്ഞു. യുകെജി വിദ്യാർത്ഥിനിയായ രതീഷിന്റെ മകൾക്ക് പള്ളിക്കവലയിൽ വെച്ചാണ് മാല നഷ്ടപ്പെട്ടത്. തുടർന്ന് പോലീസ് സ്റ്റേഷനിൽ വെച്ച് ജുവൽ തന്നെ മാല ഉടമയ്ക്ക് കൈമാറി.










0 comments