ad
Deshabhimani

print edition കോൺഗ്രസുകാർ തമ്മിലടിച്ചു; അയിഷാപോറ്റിയുടെ സ്വീകരണയോഗം അലങ്കോലമായി

Aisha Potty.jpg
വെബ് ഡെസ്ക്

Published on Apr 07, 2026, 01:59 AM | 1 min read

കൊട്ടാരക്കര: കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർഥി അയിഷാപോറ്റിയുടെ സ്വീകരണയോഗത്തിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലടിച്ചു. കുളക്കട പഞ്ചായത്തിലെ പൂവറ്റൂർ കച്ചേരിമുക്കിലെ സ്വീകരണയോഗമാണ് കോൺഗ്രസ് പ്രവർത്തകരുടെ ചേരിതിരിഞ്ഞുള്ള തമ്മിലടിയിൽ അലങ്കോലമായത്‌.


കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പെരുംകുളം ഉണ്ണി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാഹുൽ പെരുംകുളം എന്നിവരുടെ നേതൃത്വത്തിലുള്ള ഇരുവിഭാഗം പ്രവർത്തകർ തമ്മിലാണ്‌ വാക്കേറ്റമുണ്ടായത്‌. കൊട്ടാരക്കരയിൽ കോൺഗ്രസ് പ്രവർത്തകർക്ക് താൽപ്പര്യമില്ലാത്ത സ്ഥാനാർഥിയെ നേതൃത്വം കെട്ടിയിറക്കിയെന്ന ആക്ഷേപം കോൺഗ്രസിൽ ശക്തമാണ്‌.


ഇതിന്റെ ഭാഗമായാണ്‌ സ്വീകരണയോഗത്തിൽ വാക്കേറ്റവും തെറിവിളിയും കൈയാങ്കളിയും ഉണ്ടായത്‌. അധികാരമോഹവുമായി കോൺഗ്രസിൽ എത്തിയ അയിഷാപോറ്റിക്ക്‌ സീറ്റ്‌ നൽകിയതിൽ പ്രതിഷേധിച്ച്‌ മഹിളാ കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറിയും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ സ്ഥാനാർഥിയുമായിയിരുന്ന ആർ രശ്‌മി രാജിവച്ച്‌ ബിജെപിയിൽ ചേർന്നിരുന്നു. രശ്‌മിയാണ്‌ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home