ad
Deshabhimani

print edition കോറോ ഹെൽത്ത്‌
ജീവനക്കാരെ
തിരിച്ചെടുക്കണം: ബെഫി

Corro Health layoff befi.jpg
വെബ് ഡെസ്ക്

Published on Jul 09, 2026, 12:00 AM | 1 min read

കൊച്ചി : കോറോ ഹെൽത്ത്‌ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയും ഓഫീസ്‌ അടച്ചുപൂട്ടുകയും ചെയ്തത്‌ പ്രതിഷേധാർഹമാണെന്ന്‌ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) വാർത്താക്കുറിപ്പിൽ പറഞ്ഞു. ചർച്ചയിലെ ധാരണകളിൽനിന്ന്‌ കമ്പനി ഏകപക്ഷീയമായി പിന്മാറിയതും ജോലിക്കെത്തിയവരെ ഓഫീസിൽ പ്രവേശിപ്പിക്കാത്തതും തൊഴിൽബന്ധങ്ങളെയും ചർച്ചാപ്രക്രിയയെയും അവഹേളിക്കുന്നതാണ്.


കുത്തകകൾക്ക് അനുകൂലമായ കേന്ദ്രസർക്കാരിന്റെ നയങ്ങളുടെയും തൊഴിലാളിവിരുദ്ധ തൊഴിൽനിയമങ്ങളുടെയും ഏറ്റവും പുതിയ ഉദാഹരണമാണ് കോറോ ഹെൽത്ത്‌ സംഭവം. എല്ലാ ജീവനക്കാരെയും ഉപാധികളില്ലാതെ തിരിച്ചെടുക്കണം. ഓഫീസുകൾ പുനഃസ്ഥാപിക്കണം. തൊഴിൽവകുപ്പിന്റെ ‘തൽസ്ഥിതി തുടരൽ' നിർദേശം കമ്പനി കർശനമായി പാലിക്കണം. പിരിച്ചുവിടലിൽ പ്രതിഷേധിക്കുന്ന കോറോ ഹെൽത്തിലെ മുഴുവൻ ജീവനക്കാർക്കും ഐക്യദാർ-ഢ്യം പ്രഖ്യാപിക്കുന്നതായി ബെഫി സംസ്ഥാന പ്രസിഡന്റ്‌ എൻ സനിൽ ബാബുവും ജനറൽ സെക്രട്ടറി ജെറിൻ കെ ജോണും വാർത്താക്കുറിപ്പിൽ പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home