ad
Deshabhimani

കുണ്ടറയിലെ കസ്റ്റഡി മർദനം; പൊലീസിന് എന്തും ചെയ്യാം എന്ന സ്ഥിതി ആശങ്കാജനകം: കെ എൻ ബാല​ഗോപാൽ

k n balagopal on trump's tariff

ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Jul 27, 2026, 08:04 PM | 1 min read

തിരുവനന്തപുരം: പൊലീസിന് എന്തും ചെയ്യാം എന്ന സ്ഥിതിയിലേക്ക് കേരളമെത്തിയത് ആശാങ്കാജനകമാണെന്ന് കെ എൻ ബാല​ഗോപാൽ എംഎൽഎ. കൊല്ലം കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവിന്റെ മരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുണ്ടറ സൊസൈറ്റിമുക്ക് സ്വദേശി സിയാദാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.


പൊലീസിന്റെ ക്രൂരമർദ്ദനമാണ് സിയാദിന്റെ മരണത്തിന് കാരണമെന്ന് കുടുംബം പരാതിപ്പെട്ടിട്ടുണ്ട്. സിയാദിന്റെ വാരിയെല്ല് പൊട്ടിയതായി ഡോക്ടർ അറിയിച്ചുവെന്ന് ഭാര്യ പരാതിയിൽ പറയുന്നു. ജീപ്പിൽ കയറ്റുമ്പോൾ തന്നെ പൊലീസ് മർദനം തുടങ്ങിയിരുന്നുവെന്ന് സിയാദിന്റെ ഭാര്യ വ്യക്തമാക്കിയിരുന്നു. അയൽവാസിയായ 13 കാരനെ കാണാനില്ലെന്ന പരാതിയിലാണ് സിയാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.


കുട്ടിയെ കാണാതായ കേസിൽ സിയാദിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. പിറ്റേദിവസം കുട്ടി തിരികെയെത്തിയപ്പോൾ രേഖകളില്ലാതെ സിയാദിനെ പൊലീസ് വിട്ടയച്ചു. മെഡിക്കൽ കോളേജിൽ ചികിത്സ തേടിയപ്പോൾ പൊലീസ് മർദിച്ച കാര്യം ആശുപത്രിയിൽ അറിയിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് സിയാദ് മരിച്ചതെന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ. കസ്റ്റഡി മർദനമാണോ മരണത്തിലേക്ക് നയിച്ചതെന്ന് അറിണമെന്നും അദ്ദേഹം പറഞ്ഞു.


പൊലീസിന് എന്തും ചെയ്യാമെന്ന അവകാശമൊന്നുമില്ല. കസ്റ്റഡി മർദനം പോലുള്ള ക്രൂരതകൾ ആവർത്തിക്കുന്നത് വളരെ ​ഗൗരവതരമാണ്. ഇതിനെതിരെ ശക്തമായ നടപടി എടുക്കണം. ഇത് മനപ്പൂര്‍വ്വം രാഷ്ട്രീയ പ്രേരിതമായ ഒരു പ്രശ്നമല്ലല്ലോ എന്നും കെ എൻ ബാല​ഗോപാൽ കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home