ad
Deshabhimani

തിരക്ക്‌ രൂക്ഷം: കൊല്ലം– എറണാകുളം മെമുവിൽ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം

kollam ernakulam memu

തിങ്കളാഴ്ച കൊല്ലം എറണാകുളം മെമുവിൽ അനുഭവപ്പെട്ട തിരക്ക്‌

avatar
സ്വന്തം ലേഖകൻ

Published on Jun 30, 2025, 05:15 PM | 1 min read

കോട്ടയം: തിരക്ക് രൂക്ഷമായതോടെ കൊല്ലം– എറണാകുളം മെമുവിൽ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം. കോട്ടയം സ്വദേശിനി സുപ്രിയ ആണ് ട്രെയിനിലെ തിരക്കിനിടെ തല‌ചുറ്റി വീണത്. തിങ്കൾ രാവിലെ മുളന്തുരുത്തിക്കും ചോറ്റാനിക്കര സ്‌റ്റേഷനും ഇടയിലായിരുന്നു സംഭവം. കൂടെയുള്ളവർ പ്രാഥമിക ശുശ്രൂഷ നൽകി. മെമുവിലെ തിരക്കുമൂലം ഏറ്റവുമധികം ദുരിതത്തിലാകുന്നത് കോട്ടയത്ത്‌ നിന്നുള്ള യാത്രക്കാരാണ്. നൂറുകണക്കിന്‌ പേരാണ്‌ ദിവസേന എറണാകുളത്തേക്കുള്ള യാത്രയ്‌ക്കായി മെമുവിനെ ആശ്രയിക്കുന്നത്‌.


രാവിലത്തെ കൊല്ലം– എറണാകുളം മെമു, പാലരുവി എക്സ്പ്രസ്, കൊല്ലം എറണാകുളം സ്പെഷൽ, വേണാട് എക്സ്പ്രസ് തുടങ്ങിയവയെല്ലാം ‍തിങ്ങിനിറഞ്ഞാണ് സ്റ്റേഷനിലെത്തുന്നത്. പലപ്പോഴും വാതിൽപ്പടിയിൽ തൂങ്ങി നിന്നാണ് പലരുടെയും യാത്ര. ഇത് അപകടസാധ്യതയും വർധിപ്പിക്കുന്നു. രാവിലത്തെ തിരക്കുമൂലം കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ കയറാതെ മടങ്ങിപോകുന്നവരും നിരവധിയുണ്ട്.









deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home