Deshabhimani

print edition തീവ്രമഴയും ചുഴലിക്കാറ്റും കണ്ടെത്തും; കൊല്ലം ബീച്ചിൽ കാലാവസ്ഥ റഡാർ ഉയരും

tide kollam beach sea m s sreedhar lal
avatar
പി ആർ ദീപ്‌തി

Published on Oct 04, 2026, 01:31 AM | 1 min read

കൊല്ലം: കാലാവസ്ഥാനിരീക്ഷണം കൂടുതൽ ശക്തമാക്കാൻ സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) പുതിയ സി ബാൻഡ് ഡോപ്ലർ റഡാർ സ്ഥാപിക്കുക കൊല്ലം ബീച്ചിൽ. കടലിൽ രൂപപ്പെടുന്ന തീവ്രമഴ, ചുഴലിക്കാറ്റുകൾ എന്നിവയുടെ നിരീക്ഷണം കണ്ടെത്താൻ സാധിക്കുന്ന 250 കി.മീ നിരീക്ഷണ പരിധിയുള്ള റഡാറാണിത്‌.


ഐഎംഡിയുടെ ആവശ്യപ്രകാരം എൽഡിഎഫ്‌ സർക്കാരിനുകീഴിൽ റവന്യുവകുപ്പ്‌ നിർണയിച്ച ഇടത്ത്‌ മണ്ണ്‌ പരിശോധന പുരോഗമിക്കുന്നു. കൊല്ലം ബീച്ചിന്‌ സമീപം ഡിടിപിസിയുടെ ക്യൂ ഫ്ലഷ്‌ ശുചിമുറി കോപ്ലക്‌സിന്‌ സമീപം ചെന്നൈ ആസ്ഥാനമായ ഡേറ്റ പാറ്റേൺ കന്പനിയാണ്‌ പരിശോധന നടത്തുന്നത്‌. മണ്ണ്‌ പരിശോധനയ്‌ക്കുശേഷം എൻഐടി, ഐഐടി എന്നിവയുടെ സഹായത്തോടെ ഡിസൈൻ അടക്കമുള്ള കാര്യങ്ങൾ തീരുമാനിച്ച്‌ റഡാർ സ്ഥാപിക്കും.


റഡാർ സ്ഥാപിക്കാൻ ഐഎംഡി കൊച്ചി റഡാർ സെന്റർ അധികൃതർ തിരുമുല്ലവാരം, നീണ്ടകര തുറമുഖത്തിനു സമീപം, ആലപ്പാട്‌ എന്നീ കേന്ദ്രങ്ങളിലും കഴിഞ്ഞ ഡിസംബറിൽ സ്ഥലപരിശോധന നടത്തി. എല്ലായിടത്തും വലിയ കെട്ടിടങ്ങൾ അടക്കം തടസ്സം സൃഷ്ടിക്കുന്നുണ്ടെന്ന്‌ കണ്ടെത്തി. എന്നാൽ, കൊല്ലം ബീച്ചിൽ പ്ലാറ്റ്‌ഫോം ഉയർത്തി റഡാർ സ്ഥാപിച്ചാൽ ഇതിനെ മറികടക്കാനാകുമെന്നായിരുന്നു വിലയിരുത്തൽ. ഇതോടെ അറബിക്കടലിലെ ആകാശം കേന്ദ്രീകരിച്ചുള്ള ഐഎംഡിയുടെ കാലവസ്ഥാ പ്രവചനം കൂടുതൽ കൃത്യതയുള്ളതാകും.


സംസ്ഥാനം മുഴുവൻ നിരീക്ഷണ പരിധിയിലേക്ക്‌


എറണാകുളം പള്ളുരുത്തിയിലുള്ള 500 കി.മീ വരെ നിരീക്ഷിക്കാവുന്ന റഡാറിൽനിന്നുള്ള വിവരങ്ങളാണ്‌ നിലവിൽ കാലാവസ്ഥ അറിയിപ്പുകൾക്കായി സംസ്ഥാനത്ത്‌ ഉപയോഗിക്കുന്നത്‌. തിരുവനന്തപുരത്ത്‌ ഐഎസ്‌ആർഒയുടെ റഡാറിൽനിന്നുള്ള ഡേറ്റ ഉപയോഗിക്കുന്നുണ്ടെങ്കിലും ചില തടസ്സങ്ങൾ നേരിടുന്നുണ്ട്‌. വയനാട്ടിൽ ഒരു ചെറു റഡാറുമുണ്ട്‌. അടുത്തിടെ കൊങ്കൺ മേഖല അടക്കം നിരീക്ഷിക്കാവുന്ന റഡാർ മംഗളൂരുവിൽ സ്ഥാപിച്ചതോടെ വടക്കൻ കേരളം അതിന്റെ പരിധിയിലായിരുന്നു. കൊല്ലത്തുകൂടി സ്ഥാപിക്കുന്നതോടെ സംസ്ഥാനം മുഴുവൻ റഡാറുകളുടെ നിരീക്ഷണ പരിധിയിലാകും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home