print edition വിദ്യാർഥികളില്ല; ചവറയിൽ സ്‌കൂൾ പൂട്ടി

വിദ്യാർഥികളില്ലാതെ പൂട്ടിയ ചവറ വടക്കുംഭാഗം എൻഎസ്‌എസ് എൽപി സ്‌കൂൾ
കൊല്ലം: യുഡിഎഫ് സർക്കാരിന്റെ ഇരുണ്ടകാലം വീണ്ടും ഓർമിപ്പിച്ച് വിദ്യാർഥികളെ കിട്ടാതെ സ്‌കൂൾ പൂട്ടി. ചവറ ഉപജില്ലയിലെ വടക്കുംഭാഗം എൻഎസ്‌എസ് എൽപി സ്‌കൂളാണ് പൂട്ടിയത്. വടക്കുംഭാഗം എൻഎസ്‌എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള എയ്‌ഡഡ് സ്‌കൂളിൽ ആറാം പ്രവൃത്തിദിനത്തിലെ കണക്കെടുപ്പിൽ ഒരു വിദ്യാർഥിപോലും ഉണ്ടായില്ല.
പ്രവേശനോത്സവത്തിൽ ചില പൂർവവിദ്യാർഥികൾ മാത്രമാണ് പങ്കെടുത്തത്. കഴിഞ്ഞ അധ്യയനവർഷം അവസാനിക്കുന്പോൾ രണ്ട് ഡിവിഷനുണ്ടായിരുന്നു. മാർച്ച് 31ന് പ്രധാനാധ്യാപികയും മെയ് 31ന് മറ്റൊരു അധ്യാപികയും വിരമിച്ചു. ഇതോടെ കുട്ടികൾ ടിസി വാങ്ങിപ്പോയി. കോൺഗ്രസ് അനുകൂല സംഘടനയായ കെപിഎസ്‌ടിഎയുടെ സംസ്ഥാന ഭാരവാഹിയായിരുന്ന പ്രധാനാധ്യാപകൻ ഒരു വർഷം മുന്പാണ് സ്‌കൂളിൽനിന്ന് വിരമിച്ചത്.
ഏറെ ചരിത്രപ്രാധാന്യമുള്ള സ്‌കൂൾ 1959ൽ ആണ് പ്രവർത്തനംതുടങ്ങിയത്. പ്രദേശത്തെ വീടുകളിൽ മൺകുടം വച്ച് ദിവസവും ഒരുപിടി അരിയിട്ട് കുടം നിറയുമ്പോൾ അരി ലേലം ചെയ്ത് വിറ്റുണ്ടാക്കിയ പണംകൊണ്ടാണ് സ്‌കൂൾ സ്ഥാപിച്ചത്.










0 comments