ad
Deshabhimani

കൊടുങ്ങല്ലൂരിൽ അച്ഛൻ മകളെ വെട്ടി പരിക്കേൽപ്പിച്ചു

Crime Scene
വെബ് ഡെസ്ക്

Published on Aug 09, 2026, 10:00 PM | 1 min read

കൊടുങ്ങല്ലൂർ: തൃശൂർ കൊടുങ്ങല്ലൂരിൽ അച്ഛൻ മകളെ വെട്ടി പരിക്കേൽപ്പിച്ചു. അഴീക്കോട് സുനാമി ഉന്നതിയിൽ താമസിക്കുന്ന പോത്തേഴത്ത് ഷിലിയാണ് മകൾ അമേയയെ(15) വെട്ടി പരിക്കേൽപ്പിച്ചത്. തലയ്ക്ക് വെട്ടേറ്റ അമേയയെ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഷിലിയുടെ ഭാര്യ ശ്രീകല പനി ബാധിച്ച് ആശുപതിയിൽ ചികിത്സയിലാണ്. സംഭവസമയം മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. ഷിലി അമേയയെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home