കോടിയേരി അവാർഡിന് അപേക്ഷിക്കാം


സ്വന്തം ലേഖകൻ
Published on Jun 08, 2026, 04:54 PM | 1 min read
തിരുവനന്തപുരം: ദമ്മാം നവോദയയുടെ നാലാമത് കോടിയേരി ബാലകൃഷ്‌ണൻ അവാർഡിന് അപേക്ഷ ക്ഷണിച്ചു. കാർഷിക മേഖലയിലെ സമഗ്ര സംഭാവന നൽകിയ വ്യക്തിക്കാണ് ഇത്തവണ അവാർഡ്. ഇതോടൊപ്പം കാർഷിക മേഖലയിൽ മികച്ച സംഭാവന നൽകിയ മൂന്ന് തദ്ദേശഭരണ സ്ഥാപനങ്ങൾക്കും പുരസ്‌കാരം നൽകുമെന്ന് ട്രസ്‌റ്റ് ചെയർമാൻ ഡോ. ടി എം തോമസ് ഐസക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അപേക്ഷകൾ ജൂലൈ ഒന്നിന് മുമ്പായി [email protected] എന്ന വിലാസത്തിൽ ലഭിക്കണം. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം. ഒരു ലക്ഷം രൂപയാണ് അവാർഡ് തുക. കൃഷി ശാസ്‌ത്രജ്ഞനും പ്ലാനിംഗ് ബോർഡ് മുൻ അംഗവുമായ ഡോ. ജിജോ പി അലക്‌സ്, കാർഷിക സർവകലാശാല വകുപ്പ് മേധാവി ഡോ. പ്രേമ, റിട്ടയേർഡ് പ്രൊഫ. ഡോ. സി ഭാസ്‌കരൻ എന്നിവർ അടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിക്കുക.
മുൻ വർഷങ്ങളിൽ വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനക്ക് ഡോ. ബി പി കൃഷ്‌ണൻകുട്ടിക്കും തദ്ദേശഭരണ മേഖലയിലെ സമഗ്ര സംഭാവനക്ക് മുൻ മന്ത്രി പാലോളി മുഹമ്മദ്‌കുട്ടിക്കും പാലിയേറ്റീവ് രംഗത്തെ മികച്ച പ്രവർത്തനത്തിന് ഡോ. മാത്യൂ നമ്പേലിക്കുമാണ് കോടിയേരി ബാലകൃഷ്‌ണൻ അവാർഡ് ലഭിച്ചത്.
എം എം നയീം, ഇ എം കബീർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.










0 comments