ad
Deshabhimani

print edition ഇൻസ്റ്റഗ്രാം സുഹൃത്തിന്റെ സമ്മാനം കാത്തിരുന്ന യുവതിക്ക്‌ നഷ്ടമായത്‌ 2.5 ലക്ഷം

cyber attack

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 02, 2026, 12:00 AM | 1 min read

കൊച്ചി: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്ത്‌ 50 ലക്ഷം രൂപയുടെ സമ്മാനം പാഴ്‌സലായി അയച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച്‌ യുവതിയിൽനിന്ന് തട്ടിയെടുത്തത്‌ 2.5 ലക്ഷം രൂപ. എളംകുളം സ്വദേശിനിയുടെ പരാതിയിൽ സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


‘മിച്ചിൽ പാട്രിക്’ എന്ന് പേരുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉടമയുമായി യുവതി ജൂൺ 15-നാണ് പരിചയപ്പെടുന്നത്. താൻ 50 ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങൾ അടങ്ങിയ പാഴ്സൽ അയച്ചിട്ടുണ്ടെന്ന് ഇയാൾ ഇവരെ വിശ്വസിപ്പിച്ചു.


തുടർന്ന് പാഴ്സൽ കൈപ്പറ്റുന്നതിന്‌ ‘കസ്റ്റംസ് ക്ലിയറൻസ് ഫീസ്' എന്ന പേരിൽ പലതവണയായി പണം ആവശ്യപ്പെടുകയായിരുന്നു.

വിവിധ ഘട്ടങ്ങളിലായി 22മുതൽ ആകെ 2,50,500 രൂപയാണ് യുവതി കൈമാറിയത്.


തന്റെ കേരള ഗ്രാമീൺ ബാങ്ക് അക്കൗണ്ടിൽനിന്ന്‌ കർണാടക സ്റ്റേറ്റ് കോ–-ഓപ്പറേറ്റീവ് അപ്പക്സ് ബാങ്കിലെ പി ദിനേഷ് എന്നയാളുടെ അക്കൗണ്ടിലേയ്‌ക്കാണ് പണം കൈമാറിയത്. പണം നൽകിയിട്ടും പാഴ്സൽ ലഭിക്കാതെ വന്നതോടെയാണ് ചതി തിരിച്ചറിഞ്ഞത്. തുടർന്ന്‌ സ‍ൗത്ത്‌ പൊലീസിൽ പരാതി നൽകുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home