ad
Deshabhimani

ന്യൂയോർക്ക് ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രാൻസ്‌പോർട്ടേഷൻ ആൻഡ് 
ഡെവലപ്‌മെന്റ് പോളിസി (ഐടിഡിപി)യുടെ പ്രത്യേക ജൂറി പരാമർശം

print edition സുസ്ഥിര ഗതാഗതം ; ആഗോള ബ്രാൻഡായി കൊച്ചിയുടെ ജലമെട്രോ

kochi water metro
വെബ് ഡെസ്ക്

Published on Jan 17, 2026, 03:44 AM | 1 min read


കൊച്ചി

സുസ്ഥിര ഗതാഗത സംവിധാനത്തിൽ ആഗോള ബ്രാൻഡായി കേരളത്തിന്റെ സ്വന്തം കൊച്ചി ജലമെട്രോ. ന്യൂയോർക്ക് ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ഡെവലപ്‌മെന്റ് പോളിസി(ഐടിഡിപി)യുടെ പ്രത്യേക ജൂറി പരാമർശത്തിനാണ്‌ ജലമെട്രോ അർഹമായത്‌. ലോകത്തെ മുൻനിര രാജ്യങ്ങൾ ഉൾപ്പെട്ട നാല്‌ റ‍ൗണ്ട്‌ മത്സരത്തിലാണ്‌ നേട്ടം. നേരിയ വ്യത്യാസത്തിലാണ്‌ ബ്രസീലിലെ സാൽവദോർ നഗരം ഒന്നാമതായത്‌. കൊച്ചി നഗരത്തിലെ 10 ദ്വീപുകളിലെ ദൈനംദിന യാത്രയെ മാറ്റിമറിച്ച പദ്ധതിയാണ് ജലമെട്രോ –ഐടിഡിപി വിലയിരുത്തി.


വൈദ്യുതിബസുകൾ ഉൾപ്പെടുത്തിയ അത്യാധുനിക ബസ് റാപ്പിഡ് ട്രാൻസിറ്റ് സംവിധാനവും നവീന സ്റ്റേഷനുകളും വിവിധ ഗതാഗതസംവിധാനവുമാണ്‌ സാൽവദോറിന്‌ നേട്ടമായത്‌. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ ഇലക്‌ട്രിക് ബസ് ഫ്ലീറ്റ് വികസിപ്പിച്ച്‌ ചിലിയും പ്രത്യേക ജൂറിപരാമർശത്തിനർഹമായി.


ഇ‍ൗ നേട്ടത്തോടെ ജലമെട്രോയ്‌ക്കായുള്ള ആഗോളതാൽപ്പര്യം വർധിച്ചതായി കെഡബ്ല്യുഎംഎൽ എംഡി ലോക്‌നാഥ്‌ ബെഹ്‌റ പറഞ്ഞു. ജലമെട്രോയ്‌ക്ക്‌ വളർച്ചയുടെ അടുത്തഘട്ടത്തിലേക്ക് കുതിക്കാനുള്ള പ്രചോദനമാണ്‌ ഇ‍ൗ നേട്ടം. ഹൈഡ്രജൻ ഇന്ധനത്തിലുള്ള മാറ്റമാണ്‌ അതിൽ പ്രധാനം. ചെലവ് കൂടുതലാണെങ്കിലും അത്‌ വലിയ കുതിപ്പിന്‌ സഹായിക്കും –അദ്ദേഹം പറഞ്ഞു.


പൂർണമായി സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലാണ്‌ ജലമെട്രോ. ബെസ്റ്റ് പാസഞ്ചർ ഇലക്ട്രിക് ബോട്ട്-ഗസീസ് അവാർഡ്, യു എൻ–ഹാബിറ്റാറ്റ് അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home