print edition വിവരാവകാശ നിയമത്തിൽനിന്ന് ഒഴിവാക്കൽ: സർക്കാരിന്റെ വിശദീകരണം തേടി

ഹൈക്കോടതി
കൊച്ചി : വിജിലൻസ് ഡയറക്ടറുടെ ഓഫീസിലെ രണ്ട് പ്രധാന സെക്‌ഷനുകളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയ സർക്കാർ ഉത്തരവ് ചോദ്യംചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.
അഴിമതി നിരോധന നിയമപ്രകാരമുള്ള നടപടികൾ നേരിടുന്നവരെ പരോക്ഷമായി സഹായിക്കുന്നതാണ് സർക്കാർ നടപടിയെന്ന് ചൂണ്ടിക്കാട്ടി ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന സെക്രട്ടറി അഡ്വ. എൻ സി മോഹനൻ ഹൈക്കോടതിയിൽ നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ് നോട്ടീസ്.
വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങൾക്ക് വിജിലൻസ് ഡയറക്ടറേറ്റിലെ വിശദാംശങ്ങൾ ലഭിക്കാൻ അവകാശമുണ്ടന്നും പൗരന്റെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ് സർക്കാർ നടപടിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ടി വൺ, ടി ടു സെക്‌ഷനുകളാണ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി സർക്കാർ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചത്.









0 comments