ad
Deshabhimani

print edition വിദ്യാർഥിനികളെ ആക്രമിച്ച കേസ്‌: ഇരുട്ടിൽത്തപ്പി പൊലീസ്‌

Kerala Police Jeep
വെബ് ഡെസ്ക്

Published on Jun 06, 2026, 12:15 AM | 1 min read

കൊച്ചി: കൊച്ചി നഗരമധ്യത്തിൽ രണ്ട്‌ വിദ്യാർഥിനികളെ അതിക്രൂരമായി വളഞ്ഞിട്ടാക്രമിച്ച കേസിലെ മുഖ്യപ്രതി അക്‌ബർ അലിയടക്കം ഏഴുപേരെ കണ്ടെത്താനാകാതെ പൊലീസ്‌. അക്‌ബർ അലി തമിഴ്‌നാട്ടിലേക്ക്‌ കടന്നതായ നിഗമനത്തിൽ തമിഴ്‌നാട്‌ പൊലീസിന്റെ സഹായത്തോടെ അവിടെ തിരച്ചിൽ നടത്തുന്നുണ്ട്‌. സൈബർ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്‌.


അക്‌ബർ അലിയുടെ നേതൃത്വത്തിലുള്ള സെക്‌സ്‌ റാക്കറ്റിൽ കൂടുതൽ പേർ ഉള്ളതായി പൊലീസ്‌ സംശയിക്കുന്നു. ഇവരിൽ ചിലർ തമിഴ്‌നാട്ടിലുണ്ടെന്നും അവരുടെ സഹായത്തോടെയാണ്‌ അക്‌ബർ അലി ഒളിവിൽ താമസിക്കുന്നതെന്നുമാണ്‌ പൊലീസ്‌ സംശയിക്കുന്നത്‌.

ചൊവ്വ പുലർച്ചെ 4.30ഓടെ കലൂർ ജങ്ഷനടുത്ത്‌ ചക്കാലപ്പാടം റോഡിൽ രണ്ട്‌ സ്‌ത്രീകൾ ഉൾപ്പെട്ട പത്തംഗസംഘമാണ്‌ വിദ്യാർഥിനികളെ ആക്രമിച്ചത്‌. അക്രമിസംഘത്തിന്‌ രക്ഷപ്പെടാൻ കഴിഞ്ഞതിലും നാലുദിവസം പിന്നിട്ടിട്ടും മുഖ്യപ്രതിയെ അടക്കം പിടികൂടാനാകാത്തതിലും പ്രതിഷേധം ഉയർന്നിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home