ad
Deshabhimani

സംസ്ഥാനത്ത് മൺസൂൺ കനക്കുന്നു: മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്; 14 ജില്ലകളിലും ജാഗ്രതാ നിർദേശം

heavy rain alert
വെബ് ഡെസ്ക്

Published on Jun 09, 2026, 06:43 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ പ്രളയസമാനമായ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തെ 14 ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.


വടക്കൻ കേരളത്തിലാണ് മഴ ഏറ്റവും കൂടുതൽ നാശം വിതയ്ക്കാൻ സാധ്യതയുള്ളത്. കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.


മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. കുറഞ്ഞ സമയത്തിനുള്ളിൽ വൻതോതിൽ മഴ പെയ്യുന്ന പ്രവണതയാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.


ഇത് പെട്ടെന്നുള്ള മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും കാരണമായേക്കാം. താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും പെട്ടെന്നുണ്ടാകുന്ന വെള്ളക്കെട്ടിനും മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനുമുള്ള കടുത്ത സാധ്യതയുണ്ട്.


തുടർച്ചയായ മഴ മണ്ണിനെ ദുർബലപ്പെടുത്താൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലുള്ളവരും നദീതീരങ്ങളിൽ താമസിക്കുന്നവരും സർക്കാർ സംവിധാനങ്ങളുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അതീവ ജാഗ്രത പുലർത്തണമെന്നും ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥ വകുപ്പും അറിയിച്ചു.


താലൂക്ക് കൺട്രോൾ റൂമുകൾ 24 മണിക്കൂറും സജ്ജമായിരിക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home