print edition സ്വർണക്കടത്ത്; താരബന്ധങ്ങളിലേക്ക് അന്വേഷണം

കൊച്ചി : മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്തും പെൺവാണിഭവും നടത്തിയ കേസിൽ അന്വേഷണം സ്വർണക്കടത്ത്, സിനിമ-സീരിയൽ താരബന്ധങ്ങളിലേക്ക്. പെൺവാണിഭത്തിനുപുറമെ സെക്‌സ് റാക്കറ്റ് നേതൃത്വത്തിൽ സ്വർണക്കടത്ത് നടത്തിയിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. മുംബൈയിൽ അറസ്‌റ്റിലായ സിന്ധു (സ്‌റ്റോയ്‌സി)വിനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ ഇതിൽ വ്യക്തതയുണ്ടാകും.
സിന്ധുവിനെ ബുധൻ രാത്രിയോടെ മുംബൈയിൽനിന്ന് കൊച്ചിയിൽ എത്തിച്ചു. ഇവരുടെ മകളും മരുമകളും ചേർന്നാണ് ദുബായിൽ ഇവന്റ് മാനേജ്‌മെന്റ് കന്പനി നടത്തിയിരുന്നതെന്ന് പ്രാഥമിക ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി. ഇൗ കന്പനി ദുബായിൽ ഫാഷൻ ഷോ സംഘടിപ്പിക്കാറുണ്ട്. സിനിമ-–സീരിയിൽ താരങ്ങളടക്കം പങ്കെടുക്കാറുണ്ട്. ഇവിടെയെത്തുന്ന താരങ്ങൾക്ക് മേക്കപ്പിങ്ങിനെന്ന പേരിൽ മേക്കപ് ആർട്ടിസ്‌റ്റുകളെയും ഫാഷൻ ഷോയിൽ പങ്കെടുക്കാൻ മോഡലുകളെയും തേടും. ഇത്തരത്തിൽ മേക്കപ് ആർട്ടിസ്‌റ്റ്, മോഡലിങ് ജോലി വാഗ്‌ദാനങ്ങൾ നൽകിയാണ് ഇരകളെ കണ്ടെത്തിയിരുന്നതെന്ന് സിന്ധു പറഞ്ഞു.









0 comments