ad
Deshabhimani

print edition കൊച്ചി മുസിരിസ് ബിനാലെ: ‘പൊന്നുപോലെ’ കലാപ്രദർശനത്തിന്‌ തുടക്കം

muziris art exibhition
വെബ് ഡെസ്ക്

Published on Dec 15, 2025, 12:01 AM | 1 min read

കൊച്ചി: അറബ് രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള വാണിജ്യബന്ധങ്ങളെ അടയാളപ്പെടുത്തുന്ന ‘പൊന്നുപോലെ’ കലാപ്രദർശനത്തിന്‌ തുടക്കമായി. കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായി ഫോർട്ട്കൊച്ചി കൽവത്തി റോഡിലെ കെ എം ബിൽഡിങ്ങിൽ യുഎഇ എംബസി പ്രതിനിധി മജീദ് എം നെഖൈലാവി ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി, മന്ത്രി പി രാജീവ്, ഹൈബി ഈഡൻ എംപി, കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർമാൻ വി വേണു, ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, ലുലു ഫിനാൻഷ്യൽസ് ഹോൾഡിങ്‌സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. അബുദാബി റിസ്‌ക്‌ ആർട്ട് ഫൗണ്ടേഷൻ സ്ഥാപകയും വ്യവസായി എം എ യൂസഫലിയുടെ മകളുമായ ഷെഫീന യൂസഫലിയാണ്‌ പ്രദർശനമൊരുക്കുന്നത്‌. മൂർത്താസ വാലിയാണ്‌ ക്യൂറേറ്റർ. ഇന്ത്യ, യുഎഇ, അമേരിക്ക, ജർമനി എന്നിവിടങ്ങളിൽനിന്നുള്ള ഇരുപതിലധികം കലാകാരന്മാരുടെ സൃഷ്‌ടികളാണ്‌ പ്രദർശനത്തിലുള്ളത്‌. യുഎഇയും ഇന്ത്യയും തമ്മിലുള്ള കലാപരമായ കൂടിച്ചേരലുകൾക്ക് പ്രദർശനം നാഴികക്കല്ലാകുമെന്ന്‌ ഷെഫീന യൂസഫലി പറഞ്ഞു. പ്രദർശനം മാർച്ച് 31 വരെ തുടരും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home