print edition റോഡ് നന്നാക്കൽ വാഗ്‌ദാനത്തിൽ പണം തട്ടി; കൊച്ചി മേയർക്കെതിരെ അന്വേഷണത്തിന് അനുമതി തേടി

കൊച്ചി: റോഡ് നന്നാക്കാമെന്ന് വാഗ്‌ദാനം നൽകി പണം തട്ടിയെടുത്തെന്ന കേസിൽ കൊച്ചി മേയർ വി കെ മിനിമോൾക്കെതിരെ അന്വേഷണത്തിന് അനുമതി തേടി. അഴിമതി നിരോധന നിയമം വകുപ്പ് 19 പ്രകാരം സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി തേടാൻ മൂവാറ്റപുഴ വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന് ഹർജിക്കാരൻ അപേക്ഷ സമർപ്പിച്ചത്. കൊച്ചി കോർപറേഷനിൽ യുഡിഎഫ് ഭരണസമിതി അധികാരമേറ്റ് അധികം വൈകാതെയാണ് മിനിമോൾക്കെതിരെ കോടതിയുടെ ഉത്തരവുണ്ടായത്.
മിനി മോൾക്കെതിരെ അന്വേഷണം വേണമെന്നും ഇതിനായി അഴിമതി നിരോധന നിയമം വകുപ്പ് 19 പ്രകാരം സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി തേടാനും പണം വാങ്ങിയതിന് തെളിവുകളുണ്ടെന്നും ഒൗദ്യോഗികപദവി ദുരുപയോഗം ചെയ്‌തെന്നും കോടതി ഉത്തരവിലുണ്ടായിരുന്നു. മേയറുടെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് ശക്തമായ പ്രതിഷേധമുയർത്തിയിരുന്നു.
ഗറാഡ് നന്നാക്കാൻ മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ട് മിനിമോൾ നൽകിയ കത്ത് ഉൾപ്പെടെയുള്ള രേഖകളും അടുത്തിടെ പുറത്തുവന്നിരുന്നു. മിനിമോൾ പാലാരിവട്ടം ഡിവിഷൻ കൗൺസിലറായിരിക്കെ 2018–2019 കാലയളവിലായിരുന്നു സംഭവം.










0 comments