ad
Deshabhimani

കൊച്ചി - ലക്ഷദ്വീപ് സീപ്ലെയിൻ പരീക്ഷണപ്പറക്കൽ ഇന്ന് മുതൽ; യാത്രാസമയം വെറും ഒരു മണിക്കൂർ

sea plane

Photo Credit: Social Media

വെബ് ഡെസ്ക്

Published on May 13, 2026, 06:26 AM | 1 min read

കൊച്ചി: തീരദേശ വിനോദസഞ്ചാര മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് കൊച്ചി - ലക്ഷദ്വീപ് സീപ്ലെയിൻ പരീക്ഷണപ്പറക്കൽ ആരംഭിക്കുന്നു.


കൊച്ചി രാജ്യാന്തര വിമാനത്താവളം (സിയാൽ) കേന്ദ്രീകരിച്ചാണ് പരീക്ഷണങ്ങൾ ഏകോപിപ്പിക്കുന്നത്. കാലാവസ്ഥ അനുകൂലമെങ്കിൽ നിശ്ചയിച്ച പ്രകാരം മൂന്ന് ദിവസങ്ങളിലായി പരീക്ഷണ സർവീസുകൾ പൂർത്തിയാക്കും.


സ്കൈഹോപ്പ് ഏവിയേഷൻ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള 'ട്വിൻ ഓട്ടർ' വിമാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഒരേസമയം 20 പേർക്ക് സഞ്ചരിക്കാവുന്ന ഈ വിമാനം രണ്ട് പ്രധാന റൂട്ടുകളിലായാണ് പറക്കുക.


കൊച്ചിയിൽ നിന്ന് അഗത്തി, കൽപേനി, കവരത്തി ദ്വീപുകളെ ബന്ധിപ്പിച്ചും, മറ്റൊരു സെക്ടറിൽ കടമത്ത്, കിൽത്താൻ ദ്വീപുകളെ ഉൾപ്പെടുത്തിയുമാണ് പരീക്ഷണങ്ങൾ. ആകെ 12 സർവീസുകളാണ് നിലവിൽ പ്ലാൻ ചെയ്തിരിക്കുന്നത്.


യാത്രാസമയത്തിലെ വലിയ കുറവാണ് സീപ്ലെയിൻ പദ്ധതിയുടെ പ്രധാന ആകർഷണം. കൊച്ചിയിൽ നിന്ന് ദ്വീപുകളിലെത്താൻ വെറും ഒരു മണിക്കൂർ മുതൽ ഒന്നേകാൽ മണിക്കൂർ വരെ മതിയാകും.


നിലവിൽ മണിക്കൂറുകൾ നീളുന്ന കപ്പൽ യാത്രയുമായി താരതമ്യം ചെയ്യുമ്പോൾ, ദ്വീപ് നിവാസികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ഗുണകരമാകുന്ന പദ്ധതിയാണിത്. ലക്ഷദ്വീപ് ഭരണകൂടം, ഡി.ജി.സി.എ, എയർപോർട്ട് അതോറിറ്റി എന്നിവയുമായി ചേർന്നാണ് സിയാൽ ഈ ദൗത്യത്തിന് പിന്തുണ നൽകുന്നത്.


കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കാനുള്ള സീ


കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കാനുള്ള സീപ്ലെയിൻ പദ്ധതിയുടെ ഭാഗമായാണ് ലക്ഷദ്വീപിലേക്കും സർവീസുകൾ വിഭാവനം ചെയ്യുന്നത്. നേരത്തെ കൊച്ചി ബോൾഗാട്ടിയിൽ നിന്ന് ഇടുക്കി മാട്ടുപ്പെട്ടി ഡാമിലേക്ക് നടത്തിയ പരീക്ഷണപ്പറക്കൽ വൻ വിജയമായിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home