print edition കൊടിയിറങ്ങി കലയുടെ മഹാസംഗമം

കൊച്ചി: ലോകത്തിന്റെ വിവിധ കോണുകളിൽനിന്നുള്ള കലാകാരന്മാരുടെ സർഗഭാവനകൾ സംഗമിച്ച കൊച്ചി- മുസിരിസ് ബിനാലെയുടെ ആറാംപതിപ്പിന് തിരശ്ശീല വീണു. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാപ്രദർശനമായി മാറിയ ബിനാലെയുടെ സമാപനത്തിന്റെ ഭാഗമായി, ആസ്പിൻവാൾ ഹൗസ് വളപ്പിൽ ക്യൂറേറ്റർ നിഖിൽ ചോപ്ര പതാക താഴ്‌ത്തി.
കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്സൺ ഡോ. വി വേണു, സിഇഒ തോമസ് വർഗീസ്, എഴുത്തുകാരൻ എൻ എസ് മാധവൻ, ബിനാലെ ട്രസ്റ്റ് അംഗങ്ങളായ പി കെ ഹോർമിസ് തരകൻ, വി സുനിൽ, കെ ജെ സോഹൻ, ബിനാലെ ഫൗണ്ടേഷൻ പ്രോഗ്രാം ഡയറക്ടർ മരിയോ ഡിസൂസ തുടങ്ങിയവർ പങ്കെടുത്തു.
‘ഫോർ ദി ടൈം ബീയിങ്’ പ്രമേയത്തിൽ 110 ദിവസം നീണ്ടുനിന്ന ബിനാലെ കഴിഞ്ഞ ഡിസംബർ 12നാണ് ആരംഭിച്ചത്. മൾട്ടി ഡിസിപ്ലിനറി ആർട്ടിസ്റ്റ് നിഖിൽ ചോപ്രയും എച്ച്എച്ച് ആർട്ട് സ്‌പേസസും ചേർന്നാണ് ക്യൂറേറ്റ് ചെയ്‌തത്.
29 വേദികളിലായി 25 രാജ്യങ്ങളിൽനിന്നുള്ള 66 കലാകാരന്മാരുടെ സൃഷ്ടികൾ ബിനാലെയുടെ ഭാഗമായി. 6.6 ലക്ഷംപേരാണ് ഇത്തവണ ബിനാലെ സന്ദർശിച്ചതെന്നാണ് ഒൗദ്യോഗിക കണക്ക്. ബിനാലെയുടെ അടുത്ത പതിപ്പ് 2027 ഡിസംബർ 12-ന് ആരംഭിക്കുമെന്ന് ഡോ. വി വേണു പറഞ്ഞു.










0 comments