ad
Deshabhimani

പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക്; കടുത്ത നിയന്ത്രണവുമായി ബ്രിട്ടന്‍

Social media.jpg
വെബ് ഡെസ്ക്

Published on Jun 15, 2026, 04:56 PM | 1 min read

ലണ്ടൻ: പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോ​ഗിക്കുന്നത് പൂർണമായി നിരോധിച്ച് ബ്രിട്ടൻ. ഓസ്ട്രേലിയ, ഇൻഡോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങൾക്ക് ശേഷം നിയമം കർശനമാക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമാണ് ബ്രിട്ടൻ.


കുട്ടികളുടെ മാനസികാരോ​ഗ്യവും സുരക്ഷയും മുൻനിർത്തിയാണ് തീരുമാനമെന്ന് യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ അറിയിച്ചു. നിയമമനുസരിച്ച് സുരക്ഷിതമെന്ന് കരുതപ്പെടുന്ന പ്ലാറ്റ്‌ഫോമുകളിലെ ലൈവ് സ്ട്രീമിംഗിന് നിയന്ത്രണമുണ്ടാകും. കൂടാതെ ഗെയിമിംഗ് ആപ്പുകൾ വഴി അപരിചിതർ കുട്ടികളുമായി സമ്പർക്കം പുലർത്തുന്നത് തടയാനുള്ള സംവിധാനങ്ങളും ഇതിലൂടെ ഒരുക്കുമെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. കൗമാരക്കാർക്കായി സോഷ്യൽ മീഡിയ കർഫ്യൂ ഏർപ്പെടുത്തുന്ന കാര്യവും സർക്കാരിന്‍റെ സജീവ പരിഗണനയിലാണ്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ അടുത്ത മാസം പുറത്തുവിടും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home