ad
Deshabhimani

കടയുടെ ഷട്ടർ പൊളിച്ച് ലക്ഷങ്ങൾ കവർന്ന പ്രതികൾ പിടിയിൽ

THEFT
വെബ് ഡെസ്ക്

Published on Jun 15, 2026, 05:15 PM | 1 min read

കൊല്ലം: പട്ടത്ത് പ്രവർത്തിക്കുന്ന മൊത്തവ്യാപാര സ്ഥാപനത്തിന്റെ ഷട്ടർ പൊളിച്ച് ലക്ഷങ്ങൾ കവർന്ന പ്രതികൾ പിടിയിൽ. ഏപ്രിൽ 26 ന് രാത്രി 12.45ഓടെയാണ് കൊല്ലം ജില്ലാ ആശുപത്രി റോഡിലുള്ള സ്റ്റെയിൻസ് ട്രേഡിംഗ് കമ്പനിയുടെ പിൻഭാഗത്തെ ഷട്ടർ പൊളിച്ച് അകത്ത് കയറി ലോക്കർ കുത്തി തുറന്നാണ് മോഷണം നടത്തിയത്.


ആക്കോലിൽ ഇളവ് വയൽ വീട്ടിൽ സജിൽ എസ് (30), ഇരവിപുരം വാളത്തുംഗൽ ആക്കോലിൽ തോട്ടുവ തെക്കതിൽ അനന്തുരവി (22) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. പ്രതികളെ തിരിച്ചറിഞ്ഞപ്പോഴേക്കും സംസ്ഥാനം വിട്ടിരുന്നു. തമിഴ്‌നാട്ടിൽ എത്തിയതായി മനസ്സിലാക്കിയതിനെ തുടർന്ന് നാല് സംഘങ്ങളായി തിരിഞ്ഞ് തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. പ്രതികൾ തമിഴ്‌നാട്ടിലെ കൂടംകുളത്ത് ഉള്ളതായി വിവരം ലഭിച്ചതോടെ പോലീസ് സംഘം കൂടംകുളത്ത് എത്തി.


20 ലക്ഷം രൂപയും ക്യാഷ് ട്രേയിൽ സൂക്ഷിച്ചിരുന്ന 3 ലക്ഷം രൂപയും ഉൾപ്പടെ 23 ലക്ഷം രൂപയാണ് കവർന്നത്. ഷട്ടറും ബില്ലിംഗ് ട്രേയും സി.സി ടി വി യും നശിപിക്കുകയും ചെയ്തു. 25000 രൂപയുടെ നാശനഷ്ടമാണ് ഉണ്ടാക്കിയത്. പ്രതികളെ പിടികൂടാൻ ആയി പ്രത്യേക അന്വേഷണസംഘത്തെയാണ്നി നിയോ​ഗിച്ചിരുന്നത്.


സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത് . പ്രതികളെ കൊല്ലം ഈസ്റ്റ് എസ്ഐ രഞ്ജുവിന്റെ നേതൃത്വത്തിൽ സംഭവ സ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home